മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി; പ്രതിസന്ധിയിലാക്കി ഏക്നാഥ് ഷിൻഡെ വിഭാഗം

മഹാരാഷ്ട്രയിൽ വമ്പൻ ജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി സഖ്യം. ആർഎസ്എസ് നേതൃത്വവും അജിത് പവാറും ബിജെപിയുടെ ദേവേന്ദ്രഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഏക്നാഥ് ഷിൻഡെ വിഭാഗം മുഖ്യമന്ത്രി പദത്തിൽ അവകാശവാദം കടുപ്പിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.

സംസ്ഥാനത്ത് ഇന്നോളമുള്ള ഏറ്റവും വലിയ ജയമാണ് ബിജെപി നേടിയത്. പ്രതിപക്ഷ നേതസ്ഥാനം പോലും അവകാശപ്പെടാൻ കഴിയാതെ പ്രതിപക്ഷ പാർട്ടികൾ തകർന്നടിഞ്ഞു. ആധികാരിക ജയം നേടി അധികാരത്തിലത്തുന്ന മുന്നണിയിൽ ആര് മുഖ്യമന്ത്രിയെന്ന ചോദ്യമാണ് ബാക്കി. മുഖ്യമന്ത്രി പദം ഏക്നാഥ് ഷിൻഡെ വീണ്ടുമൊരിക്കൽ കൂടി കൊതിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഫഡ്നാവിസിന് തന്നെയാണ് സാധ്യത.

ആർഎസ്എസ് പിന്തുണയും ഇക്കാര്യത്തിലുണ്ട്. ഏക്നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരും ആയേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മഹായുതി സഖ്യം നേതാക്കൾ ഡൽഹിയിലേക്ക്. ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

Related Posts

ഭാര്യക്ക് മറ്റൊരു ബന്ധം, തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽവച്ച് വണ്ടിയോടിച്ചു, തലയുമായി പൊലീസ് സ്റ്റേഷനിൽ; യുവാവ് അറസ്റ്റിൽ
  • June 7, 2025

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. 26കാരിയായ മാനസയെ ഭർത്താവ് ശങ്കർ…

Continue reading
പഹൽഗാം ഭീകരാക്രമണം: CPIM പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കും; ആദിൽ ഷായുടെ കുടുംബാംഗങ്ങളെ കാണും
  • June 6, 2025

സിപിഐഎം പ്രതിനിധി സംഘം ശ്രീന​ഗർ സന്ദർശിക്കുമെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി. പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആദിൽ ഷായുടെ കുടുംബാം​ഗങ്ങളെ പ്രതിനിധി സംഘം കാണും. സ്വന്തം ജീവൻ പണയം വെച്ച് വിനോദസ‍ഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നതിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷായ്ക്ക് ജീവൻ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇത് യുഡിഎഫാണ്, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും

ഇത് യുഡിഎഫാണ്, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും

വീരവണക്കം’ പ്രദർശനത്തിന്

വീരവണക്കം’ പ്രദർശനത്തിന്

വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം, 

വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം, 

മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ

മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു