ശ്രീലങ്കയിൽ അദാനിയുടെ കാറ്റാടി പാടത്തിന് എതിരെ സുപ്രീം കോടതിയിൽ ഹർജി

ശ്രീലങ്കയിൽ അദാനിയുടെ ഊർജ്ജ ഉത്പാദന കമ്പനിയായ ഗ്രീൻ എനർജി വിൻഡ് എനർജി പ്രോജക്ടിനെതിരെ സുപ്രീം കോടതിയിൽ ഹർജി. വടക്കൻ മാന്നാർ, പൂനെറിൻ ജില്ലകളിൽ സ്ഥാപിക്കുന്ന കാറ്റാടി പാടത്തിനെതിരെയാണ് ദി വൈൽഡ് ലൈഫ് ആൻഡ് നേച്ചർ പ്രൊട്ടക്ഷൻ സൊസൈറ്റി ഹർജി നൽകിയത്. പദ്ധതി കാരണമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് ശ്രീലങ്കയിലെ 100 വർഷം പഴക്കമുള്ള പാരിസ്ഥിതിക സംഘടന മെയ് 16ന് മൗലികാവകാശ ഹർജി ഫയൽ ചെയ്തത്.

പദ്ധതി കാരണം ദ്വീപിൻ്റെ പ്രത്യേകിച്ചും മാന്നാറിലെ തനതായ ജൈവവൈവിധ്യത്തിനും ഭൂപ്രകൃതിക്കും ദോഷം തട്ടുമെന്ന് സൊസൈറ്റി ഹർജിയിൽ പറയുന്നു. കാറ്റാടിപ്പാടം സ്ഥാപിതമാകുന്ന മേഖല ദേശാടനപക്ഷികളുടെ മധ്യേഷ്യൻ ഫ്ലൈവേ കൂടിയാണ്. അനേകം ജലജന്യ പക്ഷികളുടെയും വവ്വാലുകളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശങ്ങൾ.

പദ്ധതി ഇന്ത്യ-ശ്രീലങ്ക സർക്കാരുകൾ യോജിച്ച് നടപ്പാക്കുന്നതാണെന്ന് പറയുന്നുണ്ടെങ്കിലും ഇന്ത്യ ഗവൺമെൻ്റ് പദ്ധതിക്ക് വേണ്ടി മുടക്കിയ തുകയോ ഗ്രാൻ്റോ വായ്പയോ ഒന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിന് മുൻപ് ശ്രീലങ്കയിലെ സസ്റ്റെയ്‌നബിൾ എനർജി അതോറിറ്റി ഓഫ് ശ്രീലങ്ക നടത്തിയ എൻവയോൺമെൻ്റൽ ഇംപാക്ട് അസസ്മെന്‍റിൻ്റെ വിശ്വാസ്യതയിലും ഹർജിക്കാർ സംശയം ഉന്നയിച്ചിട്ടുണ്ട്. ഒപ്പം പദ്ധതി യാഥാർത്ഥ്യമായാൽ വൈദ്യുതിക്ക് എത്ര വില ഈടാക്കുമെന്നും ചോദ്യമുണ്ട്. കിലോ വാട്ട് വൈദ്യുതിക്ക് 8.26 സെൻ്റ് അല്ലെങ്കിൽ 0.0826 ഡോളർ വിലയാണ് അദാനി ഗ്രൂപ്പുമായി ശ്രീലങ്ക എത്തിയ ധാരണയിൽ പറയുന്ന വില.

നേരത്തെ തന്നെ പദ്ധതിക്കെതിരെ രാജ്യത്ത് അസ്വാരസ്യങ്ങളും ആരോപണം ഉയർന്നിരുന്നെങ്കിലും വിഷയം കോടതിയിലേക്ക് എത്തുന്നത് ഇതാദ്യമാണ്. ഫെബ്രുവരിയിലാണ് ശ്രീലങ്കയിലെ ബോർഡ് ഓഫ് ഇൻവസ്റ്റമെൻ്റ് 442 ദശലക്ഷം ഡോളറിൻ്റെ വിൻ്റ് പവർ പദ്ധതി യാഥാർത്ഥ്യമാക്കാൻ അദാനി ഗ്രൂപ്പിന് അനുവാദം നൽകിയത്. കൊളംബോ തുറമുഖത്ത് 700 ദശലക്ഷം ഡോളറിൻ്റെ കണ്ടെയ്‌നർ ടെർമിനൽ നിർമ്മിക്കാനുള്ള പദ്ധതിയും അദാനി ഗ്രൂപ്പിൻ്റെ പരിഗണനയിലാണ്.

  • Related Posts

    റിസള്‍ട്ട് വരുംമുന്‍പേ റിസോര്‍ട്ട് റെഡി; മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ കൂറുമാറ്റം തടയാന്‍ തിരക്കിട്ട നീക്കങ്ങളുമായി പ്രതിപക്ഷ സഖ്യം
    • November 22, 2024

    മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ കൂറമാറ്റം തടയാന്‍ പദ്ധതി തയ്യാറാക്കി പ്രതിപക്ഷ സഖ്യം. തെരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ എംഎല്‍എമാരെ ഹോട്ടലുകളിലേക്ക് മാറ്റുമെന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി ആരാവുമെന്ന് മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Maharashtra…

    Continue reading
    ഇരട്ട പുരസ്കാര തിളക്കത്തിൽ കേരള ടൂറിസം; ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡ് കടലുണ്ടിക്കും കുമരകത്തിനും
    • September 28, 2024

    തിരുവനന്തപുരം:  ഇരട്ട പുരസ്കാരത്തിളക്കവുമായി കേരള ടൂറിസം. കേന്ദ്ര സർക്കാരിന്‍റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡുകളില്‍ രണ്ടെണ്ണം കേരളത്തിന് ലഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി നടപ്പിലാക്കിയ കുമരകവും കടലുണ്ടിയും രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജുകളായി തിരഞ്ഞെടുക്കപ്പെട്ടു. കടലുണ്ടിയ്ക്ക് ബെസ്റ്റ് റെസ്പോണ്‍സിബിള്‍…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി