ടിപി വധക്കേസ്; ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് 6 പ്രതികൾ സുപ്രീം കോടതിയിൽ

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികള്‍ സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കിയത്. ശിക്ഷ സേറ്റ് ചെയ്ത് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. അപ്പീല്‍ നല്‍കിയതിന്‍റെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായതിനിടെയാണ് പ്രതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്. നേരത്തെ ഗൂഢാലോചന കുറ്റത്തിൽ ഇവർക്ക് വീണ്ടും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇത് സ്റ്റേ ചെയ്ത് ജാമ്യം നൽകണമെന്നാണ് ഹർജി. 12 വർഷമായി ജയിലാണെന്നും ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബു., കെ കെ കൃഷ്ണൻ എന്നിവരും സുപ്രീം കോടതിയില്‍ അപ്പീൽ നൽകി. ജീവപര്യന്തം ശിക്ഷക്കെതിരെയാണ് ഇവര്‍ അപ്പീൽ നല്‍കിയത്. ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു.

Related Posts

‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ
  • January 13, 2026

കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ വാർത്തകളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗമാണ്. നിലവിൽ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും. മുന്നണിയിലേക്ക് ആരൊക്കെ വരുമെന്ന് അപ്പോൾ…

Continue reading
കൊച്ചി വിടാന്‍ ബ്ലാസ്റ്റേഴ്സ് ? ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍
  • January 13, 2026

കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കും. കലൂര്‍ സ്റ്റേഡിയത്തിന് പകരം ഹോം ഗ്രൗണ്ടായി കോഴിക്കോടോ, മലപ്പുറമോ തിരഞ്ഞെടുക്കാനാണ് ആലോചന. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 14ന് സീസണ്‍ ആരംഭിക്കുമെങ്കിലും ഒറ്റ ലെഗ് ആയാണ് ടൂര്‍ണമെന്റ്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് കൂടിപ്പോയാല്‍ കിട്ടുക ആറോ ഏഴോ ഹോം മത്സരങ്ങള്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സോണിയ ഗാന്ധി ജോസ് കെ മാണിയെ വിളിച്ചു?; കേരളാ കോൺഗ്രസ് (എം) യുഡിഎഫിലേക്കെന്ന് സൂചന

സോണിയ ഗാന്ധി ജോസ് കെ മാണിയെ വിളിച്ചു?; കേരളാ കോൺഗ്രസ് (എം) യുഡിഎഫിലേക്കെന്ന് സൂചന

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ ഉണ്ടായിട്ടുണ്ട്; സ്ഥിരീകരിച്ച് സുഹൃത്ത്

രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ ഉണ്ടായിട്ടുണ്ട്; സ്ഥിരീകരിച്ച് സുഹൃത്ത്

മുന്നണിമാറ്റം ; കേരള കോണ്‍ഗ്രസ് എമ്മില്‍ ആശയക്കുഴപ്പം; യുഡിഎഫ് പ്രവേശത്തെ അനുകൂലിച്ച് ഭൂരിപക്ഷം നേതാക്കളും

മുന്നണിമാറ്റം ; കേരള കോണ്‍ഗ്രസ് എമ്മില്‍ ആശയക്കുഴപ്പം; യുഡിഎഫ് പ്രവേശത്തെ അനുകൂലിച്ച് ഭൂരിപക്ഷം നേതാക്കളും

‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ

‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ

ആലിയ ഭട്ട് സിനിമയിൽ അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന് ആക്ഷേപ പോസ്റ്റ് ; ലൈക്ക് അടിച്ച് അനന്യ പാണ്ഡെ

ആലിയ ഭട്ട് സിനിമയിൽ അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന് ആക്ഷേപ പോസ്റ്റ് ; ലൈക്ക് അടിച്ച് അനന്യ പാണ്ഡെ