ആരോഗ്യരംഗത്ത് പുരോഗതി ഉറപ്പാക്കും; നിയുക്ത മന്ത്രി ഒ ആര്‍ കേളു

വയനാട്ടില്‍ നിന്നുള്ള ആദ്യ മന്ത്രിയായി അധികാരമമേറ്റെടുക്കാനിരിക്കെ വയനാടിലെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് നിയുക്ത മന്ത്രി ഒ ആര്‍ കേളു. വയനാട്ടിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ഒ ആര്‍ കേളു ട്വന്റിഫോറിനോട് പറഞ്ഞു. വയനാട്ടിലെ ആരോഗ്യരംഗത്ത് പുരോഗതി ഉറപ്പാക്കാന്‍ ശ്രമിക്കും. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി തന്നാലാകുന്നതുപോലെ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വന്റിഫോറിന്റെ ഗുഡ്‌മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയില്‍ അതിഥിയായി തത്സമയം ചേര്‍ന്നുകൊണ്ടായിരുന്നു നിയുക്തമന്ത്രിയുടെ പ്രതികരണം. (O R Kelu on his plans for wayanad as a minister)

വയനാട്ടില്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനക്ഷമമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നുവരികയാണെന്ന് ഒ ആര്‍ കേളു പറഞ്ഞു. ചുരമിറങ്ങാതെ തന്നെ വയനാട്ടുകാര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കും. പട്ടിക വര്‍ഗത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാകുന്നില്ല. തന്റെ മുന്നിലുള്ള 24 മാസം കൊണ്ട് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി പറ്റുന്നതെല്ലാം ചെയ്യുമെന്നും ഒ ആര്‍ കേളു പറഞ്ഞു.

വയനാട്ടിലെ നീറുന്ന പ്രശ്‌നമായ വന്യജീവി ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും ശുഭപ്രതീക്ഷകള്‍ തന്നെയാണ് ഒ ആര്‍ കേളു പങ്കുവച്ചത്. വയനാട്ടിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് പ്രാദേശികമായി ചെയ്യാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും വളരെ ശക്തമായി തന്നെ ചെയ്യും. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം ഏതെങ്കിലും മന്ത്രിയ്‌ക്കോ സര്‍ക്കാരിനോ മാത്രം കണ്ടെത്താന്‍ കഴിയില്ല. 72ലെ വനനിയമവും വൈല്‍ഡ് ലൈഫ് ആക്ടിലും കാലാനുസൃതമായ മാറ്റങ്ങളുണ്ടാകണം. എങ്കിലേ ശാശ്വത പരിഹാരം ഉറപ്പിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ രാധാകൃഷ്ണന്‍ ലോക്‌സഭാ എംപിയായ പശ്ചാത്തലത്തിലാണ് ഒ ആര്‍ കേളു മന്ത്രിയാകുന്നത്.

  • Related Posts

    നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ
    • June 30, 2026

    നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. കൃത്യമായ രോഗനിർണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും വിജയമാണിത്. കൺടൈൻമെന്റ്സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടിക്കളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാൻ കഴിഞ്ഞത് കൂടുതൽ സന്തോഷം നൽകുന്നുവെന്ന്…

    Continue reading
    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു
    • June 30, 2026

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ കഴിഞ്ഞ രാത്രിയാണ് കവർച്ച നടന്നത്. കരേഡ പട്ടണത്തിലെ ഒരു മൊബൈൽ കടയുടെ ഷട്ടർ കുത്തിത്തുറന്ന് 40 മൊബൈൽ ഫോണുകളാണ്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

    നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

    സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

    സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

    സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

    സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

    കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

    കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

    അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

    അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്