കപ്പൽ കൺമുന്നിൽ, വിഴിഞ്ഞത്തിന്റെ സ്വപ്നതീരത്തേക്ക് സാൻ ഫർണാണ്ടോ, ചരിത്രനിമിഷം

തുറമുഖമന്ത്രി വിഎൻ വാസവൻ അടക്കമുള്ളവർ സ്വീകരിക്കും. നാളെയാണ് ട്രയൽ റൺ.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവിൽ കപ്പലടക്കുന്നു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോയെന്ന കപ്പലാണ് കണ്ടെയ്‌നറുകളുമായി ആദ്യമെത്തുന്നത്. ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് കപ്പലെത്തി. ഒൻപത് മണിക്ക് ബെർത്തിംഗ് നടക്കും. വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം കപ്പലിനെ വരവേൽക്കും. തുറമുഖമന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ സ്വീകരിക്കും. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറക്കുന്നതോടെ കേരളത്തിന്റെ വികസന ചരിത്രത്തിലും പുതിയ അധ്യായം തുറക്കുകയാണ്. 

  • Related Posts

    മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം
    • May 25, 2026

    അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വ​ർഷം തടവ് വിധിച്ചു. കേസിൽ…

    Continue reading
    അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്
    • May 25, 2026

    അമ്മയിലെ വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്. അമ്മയുടെ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം. ക്ഷേത്രം പ്രസിഡൻറ് ടി ജി നന്ദകുമാറിന്റെയും അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെയും പേരിലാണ് കരാർ. കരാറിന്റെ പകർപ്പ് 24ന്…

    Continue reading

    You Missed

    അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

    അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

    മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

    മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

    ‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

    ‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

    കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

    കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

    അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

    അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

    കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

    കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്