പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു,

വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവർ താമസിച്ചുവന്നത്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. ഇയാൾ സംഭവശേഷം ഓടി രക്ഷപ്പെട്ടു. 

പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ 34 ആണ് മരിച്ചത്. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവർ താമസിച്ചുവന്നത്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. ഇയാൾ സംഭവശേഷം ഓടി രക്ഷപ്പെട്ടു. 

രാവിലെ 7.30ന് ആയിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റ ആകാശിനെ ഉടൻ  താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

  • Related Posts

    ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ
    • May 15, 2026

    പുതിയ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിച്ചേക്കും. ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ. മന്ത്രിസഭയിലെത്തിയാൽ, രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് നൽകുന്നതാണ് പരിഗണനയിൽ. മന്ത്രിസഭയ്ക്ക് പുതുമയും യുവത്വവും വേണമെന്നാണ്…

    Continue reading
    വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്‍
    • May 14, 2026

    കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലാത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്. തേച്ചുമിനുക്കിയ ചിന്തയും അതില്‍ പിറവി കൊളളുന്ന പുതിയ ആശയങ്ങളുമാണ് വി.ഡി.സതീശനെ സമകാലിക രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ആദ്യം തോല്‍പ്പിച്ച പറവൂരുകാര്‍ പിന്നീടിങ്ങോട്ടുളള കാല്‍…

    Continue reading

    You Missed

    NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

    NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

    രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

    രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

    ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ

    ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ

    ‘വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി’: CPIM സംസ്ഥാന കമ്മിറ്റി

    ‘വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി’: CPIM സംസ്ഥാന കമ്മിറ്റി

    ‘കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ല: തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ല’: തോൽവിയെ ന്യായീകരിച്ച് കെ കെ രാഗേഷ്

    ‘കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ല: തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ല’: തോൽവിയെ ന്യായീകരിച്ച് കെ കെ രാഗേഷ്

    ‘ക്യൂബ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ല’: CIA ഡയറക്ടർ ക്യൂബൻ സർക്കാരുമായി കൂടിക്കാഴ്ച നടത്തി

    ‘ക്യൂബ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ല’: CIA ഡയറക്ടർ ക്യൂബൻ സർക്കാരുമായി കൂടിക്കാഴ്ച നടത്തി