അതിതീവ്ര ന്യൂനമർദ്ദം കരയിലെത്തി,40 കിലോമീറ്റർ വേഗതയിൽ കാറ്റ്

കേരള തീരം മുതൽ കർണാടക തീരം വരെയുള്ള  ന്യുനമർദ്ദപാത്തി ദുർബലമായിട്ടുണ്ട്. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി  നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. 

തിരുവനന്തപുരം:  കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന അതിതീവ്ര ന്യുനമർദ്ദം ഒഡിഷയിലെ പുരിക്ക് സമീപം കരയിൽ പ്രവേശിച്ചു. തുടർന്നുള്ള  24  മണിക്കൂറിൽ ഛത്തിസ്ഗഡ് മേഖയിലേക്ക് നീങ്ങാനാണ് സാധ്യത. കേരള തീരം മുതൽ കർണാടക തീരം വരെയുള്ള  ന്യുനമർദ്ദപാത്തി ദുർബലമായിട്ടുണ്ട്. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി  നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. 

ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന്  തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്ര പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ തീരം  എന്നിവിടങ്ങളിൽ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

  • Related Posts

    കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്; ‘കെ എം എബ്രഹാം മനഃപൂര്‍വം ഉണ്ടാക്കിയത്; കേസ് കേസിന്റെ വഴിക്ക് പോകട്ടെ’; ആര്‍ ചന്ദ്രശേഖരന്‍
    • June 16, 2026

    കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ പരാതിക്കാരന്‍ കൊടുത്ത കോടതിയലക്ഷ്യ കേസാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. 10 വര്‍ഷക്കാലത്തെ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കാര്യങ്ങളാണ് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. മൂന്നേകാല്‍ വര്‍ഷം മാത്രമാണ്…

    Continue reading
    പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
    • June 16, 2026

    പ്രിയദര്‍ശിനി സൗജന്യയാത്ര തുടങ്ങിയ ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത് പതിമൂന്ന് ലക്ഷത്തിലേറെ വനിത യാത്രികര്‍. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് അഞ്ചര ലക്ഷത്തിലധികം വനിതാ യാത്രികരുടെ വര്‍ധനയാണ് ഇന്നലെയുണ്ടായത്. 5,95,245 വനിതാ യാത്രക്കാരുടെ വര്‍ധനവുണ്ടായി . ഇന്നലെ സീറോ ടിക്കറ്റില്‍…

    Continue reading

    You Missed

    ‘ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം’; പരാതിയുമായി സ്വകാര്യ ബസുടമകൾ

    ‘ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം’; പരാതിയുമായി സ്വകാര്യ ബസുടമകൾ

    ‘ബന്ധുവായ ആളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരമാകുമെങ്കില്‍ ഒഴിവാക്കാമായിരുന്നു’; എം എ ബേബി

    ‘ബന്ധുവായ ആളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരമാകുമെങ്കില്‍ ഒഴിവാക്കാമായിരുന്നു’; എം എ ബേബി

    മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന് സൂചന

    മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന് സൂചന

    ഏത് ക്യാരവൻ ആണേലും പരിശോധിക്കും, ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും; ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല

    ഏത് ക്യാരവൻ ആണേലും പരിശോധിക്കും, ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും; ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല

    മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി; നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാം

    മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി; നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാം

    ‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

    ‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ