പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വികാരാധീനനായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഉത്തരാഖണ്ഡില്‍ തനിക്ക് എതിരെ ജാതി അധിക്ഷേപം നടന്നതില്‍ സിഡബ്ല്യുസിയിലെ എല്ലാവരും പിന്തുണച്ചില്ലെന്ന് ഖര്‍ഗെ പറഞ്ഞു. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സുമുഖരായ ചില നേതാക്കള്‍ പോലും പരസ്യമായി ഒന്നും പറഞ്ഞില്ലെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

തന്നെ അപമാനിച്ച സംഭവത്തെ തള്ളി പറയാന്‍ പ്രവര്‍ത്തക സമിതിയിലെ ചിലര്‍ തയാറായില്ല. ഇത് തന്നെ വേദനിപ്പിച്ചെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഖര്‍ഗെ പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി സന്ദര്‍ശിച്ചതിന് ശേഷം തനിക്കെതിരെ നടന്ന ‘ശുദ്ധീകരണ’ ചടങ്ങില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളില്‍ പലരും പരസ്യമായി പിന്തുണ അറിയിക്കുകയോ അതിനെ അപലപിക്കുകയോ ചെയ്യാത്തതില്‍ തനിക്ക് വേദനയുണ്ട്. താന്‍ ഒരു ദളിതനായതുകൊണ്ട് ആരും തന്നെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഈ ‘ശുദ്ധീകരണ’ ചടങ്ങ് തന്നെ അപമാനിക്കുന്നതായി തോന്നിയെന്നും ഖാര്‍ഗെ പറഞ്ഞു.

ഹല്‍ദ്വാനിയിലെ ശുദ്ധീകരണ ചടങ്ങിനെ കോണ്‍ഗ്രസ് തള്ളി പറഞ്ഞിട്ടുണ്ടെന്ന് കെ സി വേണുഗോപാല്‍ പ്രവര്‍ത്തക സമിതിയില്‍ പറഞ്ഞു.

ഉത്തരാഖണ്ഡ് ഹല്‍ദ്വാനിയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ വേദി ശുദ്ധീകരിച്ചെന്നാണ് ഖര്‍ഗെ പറഞ്ഞത് താന്‍ ദളിതനായതുകൊണ്ടാണെന്ന് അങ്ങനെ ചെയ്തതെന്നും അപമാനിതനായെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍, വേദി ശുദ്ധീകരിച്ചത് ശ്രീരാം സേന എന്ന സംഘടനയാണെന്നും ഇതുമായി ബിജെപിക്ക് ബന്ധമില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.

Related Posts

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം
  • October 10, 2026

ഡൽഹി: സിജെപി സമരവുമായി മുന്നോട്ടു പോകാനുള്ള ചുമതല അജിൻക്യ ഷിൻഡെയ്ക്ക്. അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ തുടങ്ങിയ മുൻനിര നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് നീക്കം. നേരത്തെ തയ്യാറാക്കിയ വിഡിയോയിലൂടെ ദീപ്കെ തന്നെയാണ് ഇക്കാര്യം സിജെപിയുടെ എക്സ് പേജിലൂടെ അറിയിച്ചത്.…

Continue reading
വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ
  • October 10, 2026

ഡൽഹി: രാജ്യതലസ്ഥാനത്ത് നാടകീയ രംഗങ്ങൾ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ. മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് എത്തി വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ്…

Continue reading

You Missed

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം…! സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം…! സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ