ഇ ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതി വേണ്ട! വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് കെ റെയിൽ വിരുദ്ധ സമരസമിതിയുടെ മുന്നറിയിപ്പ്

മെട്രോമാൻ ഇ ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽവേ പ്രൊപ്പോസലിനെതിരെ കെ റെയിൽ വിരുദ്ധ സമരസമിതി. പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്ന് സമരസമിതി കൺവീനർ എസ് രാജീവൻ ട്വന്റിഫോറിനോട് പറഞ്ഞു. ഇ ശ്രീധരന്റെ പ്രൊപ്പോസൽ പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതി ഈയാഴ്ച സർക്കാരിന് റിപ്പോർട്ട് നൽകും.

കേരളത്തിൽ അതിവേഗ റെയിൽപാത എന്ന ഇ ശ്രീധരന്റെ പ്രൊപ്പോസൽ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകും എന്നാണ് കെ റെയിൽ വിരുദ്ധ സമരസമിതിയുടെ മുന്നറിയിപ്പ്. നേരത്തെ പറഞ്ഞ കാര്യങ്ങൾക്ക് ഘടക വിരുദ്ധമാണ് ശ്രീധരന്റെ ഇപ്പോഴത്തെ നിലപാടെന്നും സമരസമിതി കുറ്റപ്പെടുത്തി. നിലവിലുള്ള റെയിൽവേയുടെ സിഗ്നൽ സംവിധാനം പരിഷ്കരിക്കണം. മൂന്നും നാലും പാതകൾ വികസിപ്പിക്കാനുള്ള സൗകര്യം നിലവിൽ കേരളത്തിൽ ഉണ്ടെന്നും സമരസമിതി.

പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചാൽ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും മുന്നറിയിപ്പ്. വിദഗ്ധസമിതി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം, ആശങ്ക മുഖ്യമന്ത്രിയെ ധരിപ്പിക്കാനും സമരസമിതി ആലോചിക്കുന്നുണ്ട്. ഈയാഴ്ച വിദഗ്‌ധ സമിതി മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

Related Posts

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ
  • October 15, 2026

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി മാത്യുകുഴൽ നാടൻ പറഞ്ഞു. പിണറായി വിജയൻ വിചാരണ നേരിടുക എന്നതാണ് ഏറ്റവും അഭികാമ്യം. മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. അതേസമയം…

Continue reading
ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്
  • October 15, 2026

കോട്ടയം: ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാം എങ്കിൽ പിണറായി രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ് പിണറായി. ഇതിൽ കൂടുതൽ സഹായം പിണറായിക്ക് സംസ്ഥാന സർക്കാർ ചെയ്യാനില്ല. പിണറായിക്കെതിരെ നടപടി…

Continue reading

You Missed

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്

മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു; നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ്

മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു; നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ്

FIR രജിസ്റ്റർ ചെയ്യാൻ പ്രതിയെ കേൾക്കേണ്ടതില്ല; പിണറായി വിജയന് തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ് ട്വന്റിഫോറിന്

FIR രജിസ്റ്റർ ചെയ്യാൻ പ്രതിയെ കേൾക്കേണ്ടതില്ല; പിണറായി വിജയന് തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ് ട്വന്റിഫോറിന്

നമുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

നമുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല