ആർ സുഗതന്റെ പുനഃ സത്യപ്രതിജ്ഞ; കോടതി വിധിയെ മാനിക്കുന്നു, കൗൺസിലർമാർ ആരും അയോഗ്യരാകില്ല, ഇന്ന് തന്നെ വിയ്യൂരിലേക്ക് പോകും, മേയർ വി വി രാജേഷ്

കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതന് ജയിലിൽ പുനഃപ്രതിജ്ഞയ്ക്ക് അനുമതി നൽകിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത്‌ മേയർ വിവി രാജേഷ്. തിരഞ്ഞെടുക്കപ്പെട്ട 101 കൗൺസിലർമാരിൽ ആരും അയോഗ്യരാകില്ല, അഞ്ച് വർഷവും ഞങ്ങൾ ഭരിക്കും.കൗൺസിലർ സ്ഥാനം സംരക്ഷിക്കപ്പെടണമെന്ന കൃത്യമായിട്ടുള്ള കോടതി നിലപാടുകൾ ഉള്ളതുകൊണ്ടാണ് ആരോഗ്യകരമായിട്ടുള്ള ഇത്തരം വിധികൾ ഉണ്ടാകുന്നത് വി വി രാജേഷ് പറഞ്ഞു.

നാളെ കോടതി പറഞ്ഞ സമയത്ത് തന്നെ സത്യപ്രതിജ്ഞ നടത്തും. ഇന്ന് തന്നെ വിയ്യൂരിലേക്ക് പോകും. കൗൺസിൽ യോഗത്തിൽ ഒപ്പ് വെച്ചില്ലെങ്കിലും ആർക്കും അയോഗ്യത ഉണ്ടാകില്ല. രാഷ്ട്രീയത്തിൽ ഇതൊക്കെ ഉള്ളതാണ്. കേസ് വളഞ്ഞിട്ട് അക്രമിക്കൽ ഒന്നുമല്ല. ഞങ്ങൾക്ക് ഒന്നിനോടും വിയോജിപ്പില്ലെന്നും തിരുവനന്തപുരം മേയർ വി വി രാജേഷ് വ്യക്തമാക്കി.

നാളെ രാവിലെ 11 മണിയ്ക്ക് വിയ്യൂർ ജയിലിൽ വെച്ചാണ് ആർ. സുഗതന്റെ പുനഃപ്രതിജ്ഞ. സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് നിർദേശം നൽകി. ചടങ്ങിൽ അംഗീകൃത മാധ്യമപ്രർത്തകർക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്.മേയർക്കും പരിമിതമായ ഉദ്യോഗസ്ഥർക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ജനാധിപത്യത്തിന്റെ സംരക്ഷണം കോടതിയുടെ കടമയെന്ന് ഉത്തരവിൽ പറയുന്നു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനം. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് ഉത്തരവിൽ പറയുന്നു.ജനാധlപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Related Posts

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്
  • August 29, 2026

ഇടുക്കി: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ കേരള കോൺഗ്രസിന്റെ വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്. കേരള കോൺഗ്രസ് നിലപാട് നേരത്തെ മുന്നണിയിൽ അറിയിച്ചിട്ടുണ്ട്. പുതിയ ജില്ലയുമായി ബന്ധപ്പെട്ട തീരുമാനം യുഡിഎഫിൽ ചർച്ച ചെയ്യണമെന്നും മോൻസ് ജോസഫ് പറഞ്ഞു. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും…

Continue reading
യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ
  • August 29, 2026

കെടിഡിസി ചെയർമാൻ പദവിയിലേക്ക് പി വി അൻവർ. യുഡിഎഫിൽ ധാരണയായി, ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായേക്കും. തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായിരുന്നു അൻവർ. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി വി അൻവറിന് അർഹമായ സ്ഥാനം നൽകണമെന്ന് യുഡിഎഫും കോൺഗ്രസും തമ്മിൽ ധാരണയുണ്ടായിരുന്നു.…

Continue reading

You Missed

ഇന്നത്തെ കോടിപതി നിങ്ങളോ? കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഇന്നത്തെ കോടിപതി നിങ്ങളോ? കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്

യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ

യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ

‘ലീഗും സിപിഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയത്’; അച്യുതമേനോൻ മന്ത്രിസഭ ഓർമ്മപ്പെടുത്തി കെ പി എ മജീദിന്റെ ലേഖനം

‘ലീഗും സിപിഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയത്’; അച്യുതമേനോൻ മന്ത്രിസഭ ഓർമ്മപ്പെടുത്തി കെ പി എ മജീദിന്റെ ലേഖനം

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍