നിലക്കടലയുടെ പണം ആവശ്യപ്പെട്ടു, കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ

താൻ രണ്ട് വർഷമായി ശ്രീരംഗം പൊലീസ് സ്റ്റേഷനിലുണ്ടെന്നും കടല നൽകാൻ താമസമെന്താണെന്നും ഇങ്ങനെ ആയാൽ കടക്കാരനെ കച്ചവടം നടത്താനാകില്ലെന്നും പൊലീസുകാരൻ വിരട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്

തമിഴ്നാട്ടിൽ സൗജന്യമായി നിലക്കടല നൽകണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ. തിരുച്ചിറപ്പള്ളി ശ്രീരംഗത്തെ സ്പെഷ്യൽ സബ് ഇൻസ്‌പെക്ടർ ആയ ആർ.രാധാകൃഷ്ണനെ ആണ്‌ സസ്പെൻഡ്‌ ചെയ്‌തത്. രാജഗോപുരം സ്വദേശിയായ കച്ചവടക്കാരനെ, നിലക്കടല നൽകാൻ ഇയാൾ നിർബന്ധിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. പിന്നാലെ ആണ്‌ കമ്മീഷണറുടെ നടപടി.

സ്പെഷ്യൽ സബ് ഇൻസ്പെക്ടർ രാധാകൃഷ്ണനെതിരെയാണ് നടപടി. ട്രിച്ചി പൊലീസ് സ്റ്റേഷനിലായിരുന്നു രാധാകൃഷ്ണൻ നിയമിതനായിരുന്നത്. ജൂലൈ 1നാണ് സംഭവം നടന്നത്. നിലക്കടല സൗജന്യമായി ആവശ്യപ്പെട്ട് കടക്കാരനോട് രാധാകൃഷ്ണൻ തർക്കിക്കുന്ന വീഡിയോ വൈറലായിരുന്നു. താൻ രണ്ട് വർഷമായി ശ്രീരംഗം പൊലീസ് സ്റ്റേഷനിലുണ്ടെന്നും കടല നൽകാൻ താമസമെന്താണെന്നും ഇങ്ങനെ ആയാൽ കടക്കാരനെ കച്ചവടം നടത്താനാകില്ലെന്നും പൊലീസുകാരൻ വിരട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 

രാജൻ എന്നയാളുടെ കടയിലാണ് തിങ്കളാഴ്ച പൊലീസുകാരൻ കടല സൗജന്യമായി ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്. സംഭവ ദിവസം രാജന്റെ മകൻ ആയിരുന്നു കടയിലുണ്ടായിരുന്നത്. കടല നൽകിയ ശേഷം പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസുകാരൻ ക്ഷുഭിതനായത്. ഇതിന് പിന്നാലെ രാജൻ ട്രിച്ചി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 

  • Related Posts

    അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളി സമരം അവസാനിച്ചു
    • May 19, 2025

    പത്തനംതിട്ട കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളി സമരം അവസാനിച്ചു. 60 വയസ്സു കഴിഞ്ഞ തൊഴിലാളികളെ ഉൾപ്പെടെ ഒഴിവാക്കാനുള്ള വനംവകുപ്പ് നീക്കത്തിനെതിരെയായിരുന്നു സമരം ആരംഭിച്ചിരുന്നത്. എംഎൽഎയും ഡിഎഫ്ഒയും ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ ആണ് സമരം അവസാനിച്ചത്. പ്രായപരിധി പ്രശ്നം…

    Continue reading
    മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് സുപ്രീംകോടതി അനുമതി
    • May 19, 2025

    മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മരം മുറിയും ഗ്രൗട്ടിങ്ങുമടക്കമുള്ള പ്രവൃത്തികള്‍ നടത്താമെന്ന് സുപ്രീംകോടതി നിർദേശം. മേല്‍നോട്ടസമിതി ശിപാര്‍ശ ചെയ്ത അറ്റകുറ്റപ്പണികള്‍ അണക്കെട്ടിൽ നടത്തണം. കേരളത്തിലെ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിലാകണം അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റ പണികൾ…

    Continue reading

    You Missed

    കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച കേസ്; കുൻവർ വിജയ് ഷായുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി

    കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച കേസ്; കുൻവർ വിജയ് ഷായുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി

    അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളി സമരം അവസാനിച്ചു

    അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളി സമരം അവസാനിച്ചു

    ”ഡി ബ്രൂയിന്‍ നിനക്ക് ഇവിടെ ഒരിടമുണ്ട്, ഇതുവരെയുള്ള കരിയറിന് അഭിനന്ദനങ്ങള്‍”; കെവിന്‍ ഡി ബ്രൂയിനെ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് മുഹമ്മദ് സല

    ”ഡി ബ്രൂയിന്‍ നിനക്ക് ഇവിടെ ഒരിടമുണ്ട്, ഇതുവരെയുള്ള കരിയറിന് അഭിനന്ദനങ്ങള്‍”; കെവിന്‍ ഡി ബ്രൂയിനെ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് മുഹമ്മദ് സല

    മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് സുപ്രീംകോടതി അനുമതി

    മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് സുപ്രീംകോടതി അനുമതി

    ബെംഗളൂരുവിലെ മഴക്കെടുതിയിൽ ഒരു മരണം

    ബെംഗളൂരുവിലെ മഴക്കെടുതിയിൽ ഒരു മരണം

    ഇന്നത്തെ കോടിപതിയെ അറിയാം; ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

    ഇന്നത്തെ കോടിപതിയെ അറിയാം; ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്