കൂടുതൽ സാധാരണക്കാര്‍ക്ക് അവയവമാറ്റ ശസ്ത്രക്രിയ’, സര്‍ക്കാര്‍ മേഖലയിൽ വിപുലീകരണം, 2.20 കോടി അനുവദിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കുന്നതിനും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 2,19,73,709 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ക്കായാണ് തുകയനുവദിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 1.12 കോടി രൂപയും കോട്ടയം മെഡിക്കല്‍ കോളേജിന് 88.07 ലക്ഷം രൂപയും കോഴിക്കോട് മെഡിക്കല്‍ കോളേജിന് 19.16 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവുള്ള അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കൂടുതല്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലമാക്കാന്‍ വലിയ ഇടപെടലുകളാണ് ഈ സര്‍ക്കാര്‍ നടത്തി വരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടപ്പിലാക്കി. കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടന്നു വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും കോട്ടയം മെഡിക്കല്‍ കോളേജില്‍ വൃക്ക, കരള്‍, ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകളും നടന്നു വരുന്നു. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എറണാകുളം ജനറല്‍ ആശുപത്രിയില്‍ യാഥാര്‍ത്ഥ്യമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

സംസ്ഥാനത്തെ മുഴുവന്‍ അവയവദാനങ്ങളും നിയന്ത്രിക്കുന്നതിനായി കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍) രൂപീകരിച്ചു. അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത തീരെ കുറഞ്ഞുവരുന്ന രോഗികളുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഏക ശാസ്ത്രീയമായ ചികിത്സാരീതി അവയവം മാറ്റിവയ്ക്കലാണ്. നിലവില്‍ വൃക്ക മാറ്റിവയ്ക്കാനായി 2265 പേരും, കരള്‍ മാറ്റിവയ്ക്കാനായി 408 പേരും, ഹൃദയം മാറ്റിവയ്ക്കാനായി 71 പേരും, കൈകള്‍ മാറ്റിവയ്ക്കാനായി 11 പേരും, പാന്‍ക്രിയാസ് മാറ്റിവയ്ക്കാമായി 10 പേരും, ചെറുകുടല്‍ മാറ്റിവയ്ക്കാനായി 3 പേരും, ശ്വാസകോശം മാറ്റിവയ്ക്കാനായി 2 പേരും കെ സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതാണ്. ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനം, മരണാനന്തര അവയദാനം വഴി അവയവം ലഭിക്കാത്ത സാഹചര്യത്തില്‍ മാത്രം ആശ്രയിയ്ക്കാവുന്ന ചികിത്സാ രീതിയാണ്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു ദാതാവ്, അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ അത് എട്ട് പേര്‍ക്ക് പുതുജീവിതം പകരും. ആയതിനാല്‍ ഏറ്റവും ശാസ്ത്രീയവും, വികസിത രാജ്യങ്ങള്‍ എല്ലാം തന്നെ പിന്തുടരുന്നതുമായ മരണാനന്തര അവയവദാനം നിശ്ചയമായും പ്രോത്സാഹിക്കേണ്ടത് അത്യാവശ്യമാണ്.

  • Related Posts

    കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി
    • July 20, 2026

    കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. ജീവനക്കാർക്ക് അഞ്ചു മാസത്തെ ആനുകൂല്യം കൂടി നൽകാമെന്ന് സമ്മതിച്ചു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഈമാസം 26 ന് മുൻപ് പണം നൽകും. ആകെ ഏഴ്…

    Continue reading
    ‘ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല, DYFI നടത്തുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡ്, 4000ത്തോളം പൊതിച്ചോർ ദിനംപ്രതി നൽകുന്നു’; വി ശിവൻകുട്ടി
    • July 20, 2026

    DYFIയുടെ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. തിരു. മെഡിക്കൽ കോളേജിൽ 4000 ത്തോളം വരുന്ന ആളുകൾക്ക് ദിനംപ്രതി നൽകുന്നു. മറ്റേത് സംഘടനയ്ക്ക് കഴിയും ഇത്. മന്ത്രിയുടെ രാഷ്ട്രീയപാർട്ടിയുടെ യുവജന സംഘടന ഇത് ചെയ്യുന്നുണ്ടോ.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

    കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

    സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

    സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

    ‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

    ‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

    ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

    ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

    ‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

    ‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

    പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു

    പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു