20 കാർട്ടണുകളിലായി സൂക്ഷിച്ചിരുന്ന 6,000 കിലോഗ്രാം കശുവണ്ടി പരിപ്പ് തന്‍റെ ഗോഡൗണിലേക്ക് എത്തിക്കാൻ ലോറി ഏർപ്പാടാക്കിയിരുന്നെങ്കിലും അത് എത്താത്തതിനെ തുടർന്നാണ് ഇദ്ദേഹം പരാതി നൽകിയത്.
48 ലക്ഷം രൂപ വിലവരുന്ന കശുവണ്ടി പരിപ്പ് നിറച്ച ട്രക്ക് മോഷ്ടിച്ച രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ അശോക് വിഹാർ സ്വദേശിയായ അലോക് ഭാട്ടിയയുടെ പരാതിയിലാണ് പോലീസിന് നടപടി. 20 കാർട്ടണുകളിലായി സൂക്ഷിച്ചിരുന്ന 6,000 കിലോഗ്രാം കശുവണ്ടി പരിപ്പ് തന്‍റെ ഗോഡൗണിലേക്ക് എത്തിക്കാൻ ലോറി ഏർപ്പാടാക്കിയിരുന്നെങ്കിലും അത് എത്താത്തതിനെ തുടർന്നാണ് ഇദ്ദേഹം പരാതി നൽകിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ അണ്ടിപ്പരിപ്പുമായി കടന്നുകളഞ്ഞ ലോറി ഡ്രൈവറെയും അയാളുടെ സഹായിയെയും പോലീസ് പിടികൂടി.
കേശവ് പുരത്തെ ലോറൻസ് റോഡിലുള്ള ലൂത്ര ഐസ് പ്ലാന്‍റിൽ നിന്ന് ബദർപൂരിലേക്ക് ചരക്ക് എത്തിക്കുന്നതിനായാണ് അശോക് വിഹാർ ലോറി ഏർപ്പാടാക്കിയിരുന്നത്. എന്നാൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും DL 01 LAF 7764 എന്ന നമ്പർ പ്ലേറ്റുള്ള ട്രക്ക് എത്താതെ വന്നതോടെ അലോക് ഭാട്ടിയ, ട്രക്ക് ഡ്രൈവറെ ഫോണിൽ വിളിച്ചെങ്കിലും ഇയാൾ ഫോൺ എടുത്തില്ല. തുടർന്നാണ് ചരക്ക് മോഷണം പോയയായി സംശയം തോന്നിയ അലോക് ഭാട്ടിയ കേശവ് പുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.’