വീണ്ടും തിളങ്ങി നമ്മുടെ കെഎസ്ആര്‍ടിസി; ഇന്നലെ നേടിയത് ചരിത്രത്തിലെ ഏറ്റവും കൂടിയ രണ്ടാമത്തെ പ്രതിദിന കളക്ഷന്‍

ടിക്കറ്റ് വരുമാനത്തില്‍ ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ പ്രതിദിന കളക്ഷനുമായി കെഎസ്ആര്‍ടിസി. 9 അരകോടിയിലേറെ രൂപയാണ് കഴിഞ്ഞ ദിവസത്തെ കളക്ഷന്‍. യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ തിരഞ്ഞെടുത്തതിന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നന്ദി അറിയിച്ചു. റെക്കോര്‍ഡ് നേട്ടത്തിനായി പരിശ്രമിച്ച എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാരേയും അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ലക്ഷ്യമിട്ട വരുമാനത്തേക്കാള്‍ പ്രതിദിന കളക്ഷന്‍ ഉയര്‍ന്നു എന്നത് അഭിമാനകരമാണെന്ന് മന്ത്രി പറയുന്നു. വരുമാനത്തില്‍ ഏകദേശം 104 ശതമാനം വരെ വര്‍ധനവുണ്ടായെന്നും മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. (KSRTC marked second highest ticket collection yesterday)

ഒക്ടോബര്‍ ആറ് തിങ്കളാഴ്ച കെഎസ്ആര്‍ടിസി ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയത് 9.41 കോടി രൂപയാണ്. 2025 സെപ്റ്റംബര്‍ എട്ടിന് നേടിയ 10.19 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍. ഡിസംബര്‍ 23ന് കെഎസ്ആര്‍ടിസി നേടിയ പ്രതിദിന ടിക്കറ്റ് വരുമാനമായ 9.22 കോടി രൂപയെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ചത്തെ പ്രതിദിന വരുമാനം മറികടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് തന്നെയാണ് കെഎസ്ആര്‍ടിസി അന്നത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കളക്ഷനില്‍ പുതിയ ഉയരം കുറിച്ചിരുന്നത്. 2024 സെപ്റ്റംബര്‍ 14ലെ പ്രതിദിന കളക്ഷന്‍ 8.29 കോടിയായിരുന്നു.

ജീവനക്കാരുടെ ശമ്പളവിതരണം ഉള്‍പ്പെടെ വൈകിയിരുന്ന പ്രതിസന്ധി ഘട്ടത്തെ കുടഞ്ഞെറിഞ്ഞ് കെഎസ്ആര്‍ടിസി വളരുന്നുവെന്നതിന്റെ സൂചനയാണ് ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന വര്‍ധന. പുതിയ റൂട്ടുകള്‍, കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍, പുതിയ ബസുകള്‍, ട്രാവര്‍ കാര്‍ഡ്, യുപിഐ വഴി പണമടക്കാനുള്ള സംവിധാനം, കൊറിയര്‍ സര്‍വീസ്, ബസ് ലൈവ് ട്രാക്കിംഗ്, എക്‌സോ, ബഡ്ജറ്റ് ടൂറിസം പാക്കേജുകള്‍ മുതലായവ കെഎസ്ആര്‍ടിസിയുടെ ജനപ്രീതി വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റേയും ഗതാഗത വകുപ്പിന്റേയും വിലയിരുത്തല്‍.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി