കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തില്‍ കലഹം തീരാതെ സിപിഐഎം.ദിവ്യാ എസ്. അയ്യരെ വിഴിഞ്ഞം കമ്പനിയില്‍ നിന്ന് മാറ്റിയത് അദാനിയുടെ താല്‍പര്യമാണെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ആക്ഷേപം തളളി പി.കെ.ശ്രീമതി രംഗത്തെത്തി. ആരോപണത്തില്‍ രാഗേഷ് വ്യക്തത വരുത്തണമെന്ന് പി.കെ.ശ്രീമതി ആവശ്യപ്പെട്ടു.നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം തുടരുന്നതിനിടെ, അഴിമതി ആരോപണം ആവര്‍ത്തിക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. (conflictrs of opinion inside cpim adani-vizhinjam issue)

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനിറങ്ങിയ സിപിഐഎമ്മിന് സ്വന്തം പാളയത്തിലെ ഭിന്നത
തലവേദനയായിരിക്കുകയാണ്.ഓഹരിക്കൈമാറ്റത്തില്‍ ഉന്നയിച്ച അഴിമതി ആരോപണം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ തളളിക്കളഞ്ഞതാണ് ആദ്യ തിരിച്ചടി.

വിഴിഞ്ഞം തുറമുഖ കമ്പനിയുടെ എം.ഡി സ്ഥാനത്ത് നിന്ന് ദിവ്യാ അയ്യരെ മാറ്റിയത് അദാനിയുടെ താല്‍പര്യപ്രകാരമെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ആരോപണം മുതിര്‍ന്ന വനിത നേതാക്കള്‍ തന്നെ തളളിയതോടെ തിരിച്ചടി പൂര്‍ത്തിയായി. രണ്ട് വിഷയത്തിലും പാര്‍ട്ടി നിലപാടിനോടാണ് നേതാക്കള്‍ വിയോജിച്ചത്. ദിവ്യ അയ്യരുടെ മാറ്റം സംബന്ധിച്ച ആരോപണത്തോടുളളഎതിര്‍പ്പ് ഇന്നും തുടരുകയാണ്.

Related Posts

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
  • August 22, 2026

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ നാല് ജില്ലകള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. (kerala rains yellow alert for…

Continue reading
‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading

You Missed

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും