കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ വിവാദ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിറക്കിയ സംഭവത്തില്‍ നവ്യവസായ വകുപ്പ് സെക്രട്ടറി കെ.ബിജുവിന്റെ മാപ്പ് അപേക്ഷ ഹൈകോടതി തള്ളി. പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ആയുധമാകരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. (Cashew Development Corporation corruption case hc rejects K. Biju’s plea for pardon)

ആദ്യ ഉത്തരവില്‍ വീഴ്ച്ച സംഭവിച്ചു. കോടതിയെ അവഹേളിക്കണം എന്ന് ഉദ്ദേശിച്ചിട്ടില്ല. തെറ്റ് തിരുത്തി പുതിയ ഉത്തരവ് ഇറക്കിയെന്നും മാപ്പ് അപേക്ഷിക്കുന്നതായും കെ ബിജു സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഇതാണോ നിരുപധിക മാപ്പ് അപേക്ഷ എന്ന് ചോദിച്ച കോടതി സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി. തെറ്റുകള്‍ തിരുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. കെ ബിജു വീഴ്ച്ച സമ്മതിച്ചെങ്കിലും കോടതി ഇന്നും വിമര്‍ശനം തുടര്‍ന്നു.

കോടതിയ്‌ക്കെതിരെ പരാമര്‍ശം നടത്തിയാല്‍ ഒരു സര്‍ക്കാരിനും സംരംക്ഷിക്കാനാകില്ല. ഉദ്യോഗസ്ഥര്‍ ജനങ്ങളെയാണ് സേവിക്കേണ്ടത്. ഉത്തരവ് ഇറക്കുമ്പോള്‍ അക്കാര്യം ശ്രദ്ധയില്‍ വേണം. ഭീരുക്കള്‍ പലതവണ മരിക്കും ധീരന് മരണം ഒറ്റതവണ മാത്രമാണെന്ന് നെപ്പോളിയന്‍ ബോണപ്പാട്ടിനെ ഉദ്ധരിച്ച ജസ്റ്റിസ് എ ബധറുദ്ധീന്‍ പറഞ്ഞു. കേസ് അടുത്ത ബുധനാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും.

Related Posts

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
  • August 22, 2026

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ നാല് ജില്ലകള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. (kerala rains yellow alert for…

Continue reading
‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading

You Missed

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും