‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.
രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവര്‍ത്തിത്വവും കളങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നു എന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം സാമൂഹ്യമാധ്യങ്ങളില്‍ കുറിച്ചു. ഛത്തീസ്ഗഢില്‍ ട്രെയിന്‍ യാത്രക്കിടെ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവയാരോപിച്ച് മലയാളി കന്യാസ്ത്രീകള്‍ ആള്‍കൂട്ട വിചാരണക്കും അക്രമത്തിനും ഇരയായ സംഭവം ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലെ സംഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണപരമായ സൗകര്യമെന്നതിലുപരി സംസ്ഥാന അതിര്‍ത്തികള്‍ പഠനത്തിനും ജോലിക്കും യാത്രക്കും തടസ്സമാവുന്ന സാഹചര്യം രൂപപ്പെട്ടുകൂടാ. ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് പഠിക്കാന്‍ വന്ന പാവപെട്ട വിദ്യാര്‍ഥികളെ മനുഷ്യക്കടത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും പഠനം നിഷേധിക്കുകയും ചെയ്ത സംഭവം ഈ വേളയില്‍ ഓര്‍ക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന നിയമവിരുദ്ധ-ആള്‍ക്കൂട്ട അതിക്രമങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും സാഹോദര്യത്തെയുമാണ് കളങ്കപ്പെടുത്തുന്നത്. ആഗോള തലത്തില്‍ ഇന്ത്യക്കുള്ള യശസ്സ് അപകീര്‍ത്തിപ്പെടുത്താന്‍ ഇത്തരം സംഭവങ്ങള്‍ കാരണമായേക്കും. അതിലുപരി ജീവിക്കാനും മത സ്വാതന്ത്രത്തിനും താമസിക്കാനും സഞ്ചരിക്കാനും ജനാധിപത്യ മതേതരത്വ രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് ഈ സംഭവങ്ങളെല്ലാം – അദ്ദേഹം കുറിച്ചു.

ബീഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍ ഒരുവിഭാഗം ജനതയുടെ പൗരത്വം തന്നെ സംശയത്തിലാക്കുന്ന സാഹചര്യവും അസമിലെ സാധാരണക്കാരെ പുറം തള്ളാനുള്ള നീക്കങ്ങളും രാജ്യത്തിന്റെ ജനാധിപത്യ-മതേതര സ്വഭാവത്തെയാണ് അപകടപ്പെടുത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ന്യൂനപക്ഷങ്ങളെ നിയമസാധുതയില്ലാതെ കുടിയൊഴിപ്പിക്കുന്നതും കയ്യേറ്റം ചെയ്യുന്നതും ഒരിക്കലും നീതീകരിക്കാനാവില്ല. സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും പരത്തി, ഭരണഘടന അനുവദിച്ചു നല്‍കുന്ന ന്യൂനപക്ഷാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ പൗര സമൂഹവും ഭരണകൂടവും നീതിന്യായ വ്യവസ്ഥിതിയും ഒന്നിച്ചു രംഗത്തു വരേണ്ടതുണ്ട്. രാജ്യത്തിന്റെ വൈവിധ്യവും അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ജാഗ്രത പുലര്‍ത്തണം – കാന്തപുരം വ്യക്തമാക്കി.

Related Posts

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading
‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്
  • August 22, 2026

രാജസ്ഥാൻ: രാജസ്ഥാനിലെ 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടം ഇല്ല. സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്. 611 സ്‌കൂളുകൾ പ്രവർത്തിക്കുന്നത് താത്കാലിക സംവിധാനങ്ങളിൽ. 611ൽ പത്തെണ്ണം ഗേൾസ് സ്‌കൂളുകൾ എന്നും സർക്കാർ രേഖ. 2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത്…

Continue reading

You Missed

ഇന്നത്തെ കോടിപതി നിങ്ങളോ? കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഇന്നത്തെ കോടിപതി നിങ്ങളോ? കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്

യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ

യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ

‘ലീഗും സിപിഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയത്’; അച്യുതമേനോൻ മന്ത്രിസഭ ഓർമ്മപ്പെടുത്തി കെ പി എ മജീദിന്റെ ലേഖനം

‘ലീഗും സിപിഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയത്’; അച്യുതമേനോൻ മന്ത്രിസഭ ഓർമ്മപ്പെടുത്തി കെ പി എ മജീദിന്റെ ലേഖനം

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍