വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം നാലായി

കള്ളാടിയിലെ ദുരന്തഭൂമിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. സോൺ ത്രീയിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ അടക്കം തെരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്.

ഇതോടെ മരിച്ചവരുടെ എണ്ണം നാലായി.പ്രദേശത്തെ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുക. ദുരന്തഭൂമി ഇന്ന് പ്രതിപക്ഷ നേതാവ് സന്ദർശിക്കും. സോൺ ഒന്നിൽ നടത്തിയ തെരചിലിൽ ആണ് മൃതദേഹം കിട്ടിയത്. മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി. സോൺ ഒന്നിലും രണ്ടിലുമാകും ഇന്ന് കേന്ദ്രീകരിച്ചു പരിശോധന നടത്തുക എന്ന് റവന്യു മന്ത്രി എ പി അനിൽകുമാർ അറിയിച്ചു.

കള്ളാടി മണ്ണിടിച്ചിലിൽപ്പെട്ട അഞ്ചു പേരെ കണ്ടെത്താൻ സാധിക്കാത്തത് ഏറെ വിഷമകരമെന്ന് മന്ത്രി ടി. സിദ്ദിഖ്. ഇവരെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. ഒന്നാമത്തെ സോണിലെ പരിശോധന ഇന്നലെ പൂർത്തീകരിച്ചു. മൂന്നാമത്തെ സോണിലെ പരിശോധന പൂർത്തിയായിട്ടില്ല. മൂന്നാമത്തെ സോണിൽ മനുഷ്യ സാന്നിധ്യം ഉണ്ടെന്ന് വിദഗ്ധർ പറഞ്ഞതായും മന്ത്രി പറഞ്ഞു. ഇന്നലെ മഴയും മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു. എൻഡിആർഎഫ് ടീം ചേർന്ന് മീനാക്ഷി പുഴയിൽ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

Related Posts

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍
  • October 8, 2026

സ്‌റ്റോക്ക്‌ഹോം: 2026ലെ സാഹിത്യ നൊബേലിന് കനേഡിയന്‍ എഴുത്തുകാരിയും പരിഭാഷകയും കവയിത്രിയുമായ ആന്‍ കാഴ്‌സന്‍ അര്‍ഹയായി. സ്‌റ്റോക്ക്‌ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. 1.2 കോടി സ്വീഡിഷ് ക്രോണറാണ് പുരസ്‌കാരത്തുക. കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ…

Continue reading
മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത
  • October 8, 2026

വയനാട്: മുട്ടില്‍ മരംകൊള്ള കേസിന്റെ പുനരന്വേഷണം അനിശ്ചിതത്വത്തില്‍. വിഷയത്തില്‍ വനംവകുപ്പും റവന്യൂ വകുപ്പും രണ്ട് തട്ടിലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഫയല്‍ നീക്കം നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുനരന്വേഷണം വേണമെന്ന നിലപാടിലാണ് വനംവകുപ്പുള്ളത്. എന്നാല്‍ റവന്യൂ വകുപ്പിന്റെ നീക്കങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഉയരുന്നത്. (…

Continue reading

You Missed

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്