പെരിയ ഇരട്ട കൊലക്കേസ്; ഒന്നാം പ്രതി എ പീതാംബരന് പരോൾ

കാസർഗോഡ് പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതി എ പീതാംബരന് പരോൾ. ഒരു മാസത്തേക്കാണ് പരോൾ. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന നിബന്ധനയിലാണ് പരോൾ. ഏഴാം പ്രതി അശ്വിനും പരോൾ അനുവദിച്ചിട്ടുണ്ട്. പരോൾ ലഭിച്ചതിന് പിന്നാലെ പീതാംബരൻ ജില്ലയിൽ എത്തി. രണ്ടാം പ്രതിയായ സജി സി. ജോർജിന് കഴിഞ്ഞദിവസം പരോൾ അനുവദിച്ചിരുന്നു.

പരോളിനായി നേരത്തെ ഹൈക്കോടതിയെ പീതാംബരൻ സമീപിച്ചിരുന്നു. കുടംബാം​ഗങ്ങൾക്ക് അസുഖമാണ് പരോൾ അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് പരോൾ അനുവദിച്ചിരിക്കുന്നത്. മറ്റ് പ്രതികൾക്കും പരോൾ നൽകാൻ നീക്കം നടക്കുന്നുണ്ടെന്ന് കോൺ​ഗ്രസ് ആരോപിച്ചു. 2019 ഫെബ്രുവരി 17 നാണ് പെരിയ കല്ല്യോട്ട് ഗ്രാമത്തിലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാലും, കൃപേഷും കൊല്ലപ്പെടുന്നത്.

വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാൽ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു.

Related Posts

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി
  • May 20, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച കൊല്ലം പന്മന സ്വദേശി ഓട്ടോ ഡ്രൈവർ വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് സഹായം മന്ത്രിസഭ പ്രഖ്യാപിച്ചത്. ചികിത്സാപ്പിഴവ് സ്ഥിരീകരിച്ചുകൊണ്ട് റിപ്പോർട്ട് വന്നിട്ടുണ്ടെന്നും…

Continue reading
വി ഡി സതീശൻ സർക്കാരിന്റെ വകുപ്പ് വിഭജനം;ഫിഷറീസ്, ആരോഗ്യം വകുപ്പുകളിൽ തർക്കം തുടരുന്നു, തീരുമാനം ഇന്നറിയാം
  • May 20, 2026

വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു. നാളെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനുളള ശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചക്ക് മുൻപ് വകുപ്പുകൾ തീരുമാനിച്ച് ഗവർണറെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്

പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്