ദേവദത്ത് ഷാജിയുടെ ‘ധീരൻ’ തുടങ്ങി; ക്ലാപ്പടിച്ച് സജിൻ ഗോപു

ഷോർട്ട് ഫിലിമുകളിലൂടെയും സൂപ്പർ ഹിറ്റുകളായ കുമ്പളങ്ങി നൈറ്റ്സ്, ഭീഷ്മപർവ്വം എന്നീ ചിത്രങ്ങളിലൂടെയും സുപരിചിതനായ ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധീരൻ’. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പനിച്ചയത്ത് ആരംഭിച്ചു. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ശിഷ്യന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ പൂജയിൽ അമൽ നീരദ് എത്തിയിരുന്നു.

സൂപ്പർ ഹിറ്റായി മാറിയ ജാൻ.എ.മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Related Posts

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: അന്വേഷണം അവസാനിപ്പിച്ച് പൊലീസ്
  • May 23, 2026

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. മൃതദേഹം അക്കാദമിക്ക് ആവശ്യത്തിന് ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് നടപടി. അതേസമയം മൃതദേഹം ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താനായില്ല. ഒരുമാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് 6…

Continue reading
തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു; കാറും ഓട്ടോയും തകർത്തു, ആന ജനവാസമേഖലയിൽ
  • May 23, 2026

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു. ടൗൺഹാളിന് മുന്നിലെ കാറും ഓട്ടോയും തകർത്തു. ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ജനവാസമേഖലയിൽ പരിഭ്രാന്തി പരത്തി വിരണ്ടോടിയത്. ആനയെ തളക്കാൻ ശ്രമം തുടരുകയാണ്. കൊല്ലത്ത് നിന്നെത്തിച്ച ആനയാണിത്. ആന വീടുകളുടെ ​ഗേറ്റും, മതിലും തകർത്തു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു; കാറും ഓട്ടോയും തകർത്തു, ആന ജനവാസമേഖലയിൽ

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു; കാറും ഓട്ടോയും തകർത്തു, ആന ജനവാസമേഖലയിൽ

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങളുടെ പ്രശ്നം ഹൈക്കോടതിയെ അറിയിക്കാൻ സർക്കാർ

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങളുടെ പ്രശ്നം ഹൈക്കോടതിയെ അറിയിക്കാൻ സർക്കാർ

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് ഡൽഹി ഹൈക്കോടതിയുടെ വിമർശനം; വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് ഡൽഹി ഹൈക്കോടതിയുടെ വിമർശനം; വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം