‘ഡബിള്‍ ധമാക്ക’ ; പിറന്നാള്‍ ദിനത്തില്‍ ആസിഫ് അലിക്ക് ഇരട്ടി മധുരം; രേഖാചിത്രം 75 കോടി ക്ലബ്ബില്‍


ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് ആസിഫ് അലി ചിത്രം രേഖാചിത്രം. റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 75 കോടി ക്ലബ്ബിലെത്തി ചിത്രം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ആസിഫ് അലിയും ഇതുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ന് തന്റെ ജന്മദിനമാണെന്നും ചിത്രത്തിന്റെ വിജയം ഡബിള്‍ ധമാക്കയാണെന്നും നടന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

ആസിഫ് അലിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസായ രേഖാചിത്രം ജനുവരി ഒന്‍പതിനാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്. ചിത്രം റിലീസായി ആദ്യ ആഴ്ചയില്‍ തന്നെ മുടക്കുമുതലിന്റെ നാലിരട്ടിയാണ് വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയത്.

രേഖാചിത്രത്തില്‍ നായിക വേഷം അനശ്വര രാജനാണ് അവതരിപ്പിച്ചത്. എണ്‍പതുകളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്. മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജോഫിന്‍ ടി ചാക്കോയുടെ സംവിധാന മികവില്‍ രേഖാചിത്രം ഏറെ നിരൂപക പ്രശംസയും നേടുന്നുണ്ട്.

അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന് ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് രേഖാചിത്രം. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിര്‍മ്മിച്ചത്.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മെസിയെ മറയാക്കി നടന്നത് കള്ളപ്പണ ഇടപാട്, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരായ മനുഷ്യരോടുള്ള ചതി: മുഹമ്മദ് ഷിയാസ് എംഎല്‍എ

മെസിയെ മറയാക്കി നടന്നത് കള്ളപ്പണ ഇടപാട്, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരായ മനുഷ്യരോടുള്ള ചതി: മുഹമ്മദ് ഷിയാസ് എംഎല്‍എ