ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത വിഭാഗത്തിന് ജയം, ഭരണം പിടിച്ചത് സിപിഐഎം പിന്തുണയോടെ

സംഘര്‍ഷത്തിനിടെ നടന്ന കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത വിഭാഗത്തിന് ജയം. സിപിഐഎം പിന്തുണയോടെയാണ് വിമത വിഭാഗം ഭരണം പിടിച്ചത്. ബാങ്ക് ചെയര്‍മാനായി അഡ്വ. ജി.സി പ്രശാന്ത് കുമാര്‍ തുടരും.

കള്ളവോട്ട് സംബന്ധിച്ച വ്യാപക പരാതികള്‍ക്കും സംഘര്‍ഷത്തിനുമിടയായിരുന്നു വോട്ടെടുപ്പ്. 11 സീറ്റിലേക്ക് നടന്ന മത്സരത്തില്‍ മുഴുവന്‍ സീറ്റിലും വിമതവിഭാഗം വിജയിച്ചു.ഭരണസമിതിയില്‍ 7 കോണ്‍ഗ്രസ് വിമതരും നാല് സിപിഐഎം പ്രവര്‍ത്തകരും ആണുള്ളത്.

]തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍. അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഞായറാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. എന്നാല്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

Related Posts

പുതിയ കെപിസിസി അധ്യക്ഷനായി ചരടുവലികൾ സജീവം; മൂന്ന് പേരുകൾ പരിഗണനയിൽ
  • May 22, 2026

പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേരുകൾ പരിഗണനയിൽ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പുനഃ സംഘടനയുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വവുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് ഡൽഹിയിലേക്ക് പോകും. എംഎൽഎമാരായി…

Continue reading
നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതും ആലോചനയിൽ
  • May 22, 2026

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കും. പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ അറസ്റ്റിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സിബിഐ. എൻടിഎയിലെ കൂടുതൽ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തേക്കും. മുൻ ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണൻ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പുതിയ കെപിസിസി അധ്യക്ഷനായി ചരടുവലികൾ സജീവം; മൂന്ന് പേരുകൾ പരിഗണനയിൽ

പുതിയ കെപിസിസി അധ്യക്ഷനായി ചരടുവലികൾ സജീവം; മൂന്ന് പേരുകൾ പരിഗണനയിൽ

സൗഹൃദപരമായി മുന്നോട്ടുപോകും: ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി ഫിഷറീസ് മന്ത്രി

സൗഹൃദപരമായി മുന്നോട്ടുപോകും: ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി ഫിഷറീസ് മന്ത്രി

ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

‘ന്യൂജെന്‍ പിള്ളേരുടെ പൂക്കി CM ‘; വി ഡി സതീശന് ഡൽഹിയിൽ ജെൻസി കൂട്ടായ്മ സ്വീകരണം നൽകും

‘ന്യൂജെന്‍ പിള്ളേരുടെ പൂക്കി CM ‘; വി ഡി സതീശന് ഡൽഹിയിൽ ജെൻസി കൂട്ടായ്മ സ്വീകരണം നൽകും

‘ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ’; പിടിയിലായ ബിലാൽ റാക്കറ്റിലെ കണ്ണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ