എ വിജയരാഘവന്‍ മാടമ്പിതരത്തിന്റെ മാസ്റ്റര്‍ പീസ്; വിമര്‍ശിച്ച് ദീപിക

സിപിഎം പൊളിറ്റ് ബ്യൂറോംഗം എ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി മുഖപത്രം ദീപിക. പൊതുവഴി അടച്ച് സ്റ്റേജ് കിട്ടിയതില്‍ വിജയരാഘവന്റെ ന്യായീകരണം പരാജയഭാഷ്യമെന്നാണ് വിമര്‍ശനം. എ വിജയരാഘവന്‍ മാടമ്പിതരത്തിന്റെ മാസ്റ്റര്‍ പീസെന്നും ദീപിക ആഞ്ഞടിച്ചു.

സിപിഐഎം കുന്നംകുളം ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ ആയിരുന്നു എ വിജയരാഘവന്റെ വിവാദ പരാമര്‍ശം. പരാമര്‍ശത്തിന് പിന്നാലെ നിരവധി പ്രതികരണങ്ങളും ഉണ്ടായി . ഈ സാഹചര്യത്തിലാണ് വിജയരാഘവനെതിരെ കെസിബിസി മുഖപത്രമായ ദീപികയുടെ വിമര്‍ശനം. പൊതുജനം വേണമെങ്കില്‍ സഹിക്കുകയോ മരിക്കുകയോ ഒക്കെ ചെയ്‌തോട്ടെ എന്ന ധാര്‍ഷ്ട്യമാണ് വിജയരാഘവന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മാടമ്പിത്തരത്തിന്റെ മാസ്റ്റര്‍ പീസ് ആണ് വിജയരാഘവനെന്നും ദീപിക വിമര്‍ശിക്കുന്നു.

പൊതുജന സേവകന്‍ എന്ന അടിക്കുറിപ്പ് സ്വന്തം പേരിന്റെ കൂടെ കൂട്ടിക്കൊണ്ടു നടക്കുന്നവര്‍ പൊതു മര്യാദ ലംഘിക്കുന്നു , കുന്നംകുളത്തെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന വിജയരാഘവന്‍ കാറില്‍ അല്ലേ വന്നത്, രാഷ്ട്രീയക്കാരന്റെ മേലങ്കി അലങ്കാരത്തിന് ധരിക്കുന്നത് ആകാം , അഹങ്കാരത്തിന് ആവരുത് , പൊതുവഴി സ്റ്റേജ് കെട്ടാനുള്ളതാണെന്നും നിയമസഭാ മേശപ്പുറീ നൃത്തമാടാനുള്ളതാണെന്നും കരുതുന്നവരുടെ രാഷ്ട്രീയ മനസ്സ് പൊതുസമൂഹം തിരിച്ചറിയണം, അധികാരം തന്ന ജനങ്ങളെ ‘ വെല്ലുവിളിക്കുന്ന സമീപനം സ്വീകരിക്കുന്നു തുടങ്ങി രൂക്ഷമായ വിമര്‍ശനമാണ് ദീപിക മുഖപത്രത്തില്‍ എ വിജയരാഘവന്‍ എതിരെയുള്ളത്. മാടമ്പിത്തരം തുടര്‍ന്നാല്‍ ജനങ്ങള്‍ തന്നെ മറുപടി നല്‍കുമെന്നതാണ് കെസിബിസി മുഖപത്രം അഭിപ്രായപ്പെടുന്നത്.

Related Posts

സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി
  • July 3, 2026

തിരുവനന്തപുരം ആര്യനാട് സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്. ഓഫീസിൻറെ കൂരയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടൻ സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി. സമീപത്ത് കൂടി കരമനയാർ ഒഴുകുന്നുണ്ട്. ഇതുവഴി പാർട്ടി ഓഫീസിനുള്ളിൽ കയറിയതാകാം. ഓഫീസിൻറെ ഷീറ്റിനും ചുമരിനും ഇടയ്ക്കാണ് രാവിലെ പെരുമ്പാമ്പിനെ കണ്ടെത്തിയത്.…

Continue reading
താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച
  • July 3, 2026

താമരശേരി സ്കൂളിൽ വിദ്യാർത്ഥി വ്യാജമദ്യം എത്തിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച. വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു. ഇന്നലെയാണ് വിദേശത്തേക്ക് കടന്നത്. ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യം പൊലീസും, ഇയാളുടെ തെന്ന് കരുതുന്ന വാറ്റ് കേന്ദ്രത്തിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച

താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: കരുതലോടെ നീങ്ങാന്‍ സര്‍ക്കാര്‍; അദാനി ഗ്രൂപ്പിന്റെ കത്തില്‍ തുടര്‍ തീരുമാനം നിമയപരിശോധനയ്ക്ക് ശേഷം

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: കരുതലോടെ നീങ്ങാന്‍ സര്‍ക്കാര്‍; അദാനി ഗ്രൂപ്പിന്റെ കത്തില്‍ തുടര്‍ തീരുമാനം നിമയപരിശോധനയ്ക്ക് ശേഷം

‘നിലവിൽ 23 വയസുള്ളവർക്ക് മാത്രമേ മദ്യം വാങ്ങാൻ കഴിയൂ, അത് ലംഘിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും’; മന്ത്രി എം.ലിജു

‘നിലവിൽ 23 വയസുള്ളവർക്ക് മാത്രമേ മദ്യം വാങ്ങാൻ കഴിയൂ, അത് ലംഘിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും’; മന്ത്രി എം.ലിജു

തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടി എടുത്ത് CPIM

തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടി എടുത്ത് CPIM

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി