ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15 വയസുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; മലപ്പുറത്ത് രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം ചങ്ങരംകുളത്ത് പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചാലിശ്ശേരി സ്വദേശി അജ്മല്‍, ആലങ്കോട് സ്വദേശി ആബില്‍ എന്നിവരാണ് പിടിയിലായത്. (two arrested in Malappuram for raping minor girl after giving her cannabis)

മലപ്പുറം ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. 2023ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാം വഴി അജ്മല്‍ പതിനഞ്ച് വയസുകാരിയെ പരിചയപ്പെടുകയും നേരില്‍ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അജ്മല്‍ കുട്ടിയ്ക്ക് കഞ്ചാവ് നല്‍കി മയക്കിക്കിടത്തുകയും ആബിലിനൊപ്പം കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്.

കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി ഒരു ആശുപത്രിയില്‍ ചികിത്സ തേടി. കടുത്ത മാനസികാഘാതമേറ്റ പെണ്‍കുട്ടിയ്ക്ക് ഒന്നര വര്‍ഷത്തോളമായി കൗണ്‍സിലിങ് നല്‍കി വരികയാണ്. കൗണ്‍സിലിങിനിടെ പീഡനത്തിന്റെ വിശദവിവരങ്ങള്‍ കുട്ടി തുറന്നുപറയുകയും അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്