ഇത്ര വിജയമാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ, ദൃശ്യം ഞാൻ തന്നെ നിർമ്മിച്ചേനെ ; ജീത്തു ജോസഫ്

ദൃശ്യം സിനിമകൾക്ക് ഇത്രയും വലിയ വിജയം നേടാനാവുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ചിത്രം ഞാൻ തന്നെ നിർമ്മിച്ചേനേയെന്ന് സംവിധായകൻ ജീത്തു ജോസഫ്. ആസിഫ് അലി നായകനാകുന്ന തന്റെ പുതിയ ചിത്രം മിറാഷിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫിന്റെ കമന്റ്.

“ദൃശ്യം ഒരു മികച്ച ചിത്രമാകുമെന്ന് കരുതി തന്നെയാണ് ഞാൻ ചിത്രം തുടങ്ങിയത്, എന്നാൽ ഇത്ര വലിയൊരു തലത്തിലേക്ക് പോകുമെന്ന് വിചാരിച്ചില്ല. വിചാരിച്ചിരുന്നെങ്കിൽ ഞാൻ തന്നെ ചിത്രം നിർമ്മിക്കത്തില്ലായിരുന്നോ? എന്റെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ എനിക്കുള്ള പരമാവധി പ്രതീക്ഷ, ആളുകൾ കണ്ടിട്ട് അതൊരു നല്ല ചിത്രമെന്ന് പറയണം എന്നാണ്, കൂടാതെ തന്റെ പണം നഷ്ടപ്പെട്ടിട്ടില്ലന്ന് പ്രൊഡ്യൂസർ പറയണം അത്രേയേയുള്ളൂ” ജീത്തു ജോസഫ് പറയുന്നു.

ഈ മാസം തന്നെ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനകം തൊടുപുഴയിലെ ലൊക്കേഷനിൽ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഒരു ത്രില്ലറല്ല മറിച്ച് ഡ്രാമയാണെന്നാണ് ജീത്തു ജോസഫ് ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്.

“ജോർജ്കുട്ടിയെന്ന കഥാപാത്രത്തിന്റെ വളർച്ച വളരെ സ്വാഭാവികമായി വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അല്ലാതെ മോഹൻലാൽ എന്ന നടന്റെ / താരത്തിന്റെ നിഴൽ അതിൽ വീഴരുത്. ദൃശ്യം 2 വിന് 4 വർഷത്തിന് ശേഷമുള്ള സംഭവങ്ങളാണ് മൂന്നാം ഭാഗത്തിൽ പ്രധാമായും ഉള്ളത്” ജീത്തു ജോസഫ് പറഞ്ഞു.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി