‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

ചെന്നൈ: സ്വാതന്ത്ര്യദിന സന്ദേശത്തിൽ ജനങ്ങളോട് അഭ്യർത്ഥനയുമായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ്നാടിനെ മാറ്റണം. ഇതിനായി ഉദ്യോഗസ്ഥരരോടും ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. അഴിമതിയോട് ഒരിക്കലും വിട്ടുവീഴ്ചയില്ല. അഴിമതി ഇല്ലാതാക്കാൻ സർക്കാർ മിഷൻ മോഡിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിനായി ജീവൻ നൽകി ത്യാഗം ചെയ്തവർക്ക് അഭിവാദ്യം അർപ്പിക്കുന്നു. ഇന്ന് ഇവിടെ ദേശീയ പതാക ഉയർത്താൻ എനിക്ക് അവസരം നൽകിയ തമിഴ് മക്കൾക്ക് നന്ദി. തമിഴ് നാടിന് ദോഷകരമായ പദ്ധതികൾ കേന്ദ്രം കൊണ്ടു വന്നാൽ ടി വി കെ സർക്കാർ എതിർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അതിഥിയായി തൃഷ കൃഷ്ണനും പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പതാക ഉയർത്തുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തൃഷ മുൻനിരയിലാണ് ഇരുന്നിരുന്നത്. ഈ ചടങ്ങിൽ നിന്നുള്ള നിരവധി വീഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

മുഖ്യമന്ത്രി വിജയ്‌യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖർ, ശോഭാ ചന്ദ്രശേഖർ എന്നിവർക്ക് തൊട്ടടുത്താണ് തൃഷയും ഇരുന്നത്. കൂടാതെ, പരേഡ് കടന്നുപോയപ്പോൾ തൃഷ മുഖ്യമന്ത്രി വിജയ്‌യെ സല്യൂട്ട് ചെയ്യുന്നതും വീഡിയോകളിൽ കാണാം. ഇതിനുമുമ്പ്, കഴിഞ്ഞ മേയ് മാസത്തിൽ ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

Related Posts

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’
  • August 15, 2026

പാലക്കാട്; ലുങ്കി ഉടുത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി VT ബൽറാം MLA. തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ലുങ്കി ഉടുത്ത് കൊണ്ടു ദേശീയപതാക ഉയർത്തുന്ന ചിത്രം ബൽറാം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. സ്വാതന്ത്ര്യത്തിന്റെ അടരുകൾ പലതാണ്. വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം, വിവേചനങ്ങൾക്കും വേർതിരിവുകൾക്കുമെതിരായ സ്വാതന്ത്രമെന്ന്…

Continue reading
‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി
  • August 15, 2026

ഡൽഹി: വനിതാ സംവരണത്തിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണം നടപ്പാക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിച്ചു നിൽക്കണം. നടപ്പാക്കിയതിന്റെ ക്രെഡിറ്റ് വേണമെങ്കിൽ നിങ്ങൾ എടുത്തു കൊള്ളൂവെന്നും മോദി പറഞ്ഞു. വനിതാ സംവരണ ബില്ല് രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയായെന്ന് അദേഹം…

Continue reading

You Missed

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല