ഇടനെഞ്ചിലെ മോഹം……’ ; ഒരു വടക്കന്‍ തേരോട്ടത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബിനുന്‍രാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കന്‍ തേരോട്ടം’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.ഹസീന എസ് കാനം എഴുതിയ വരികള്‍ക്ക് ബേബി,ടാന്‍സന്‍ എന്നിവര്‍ സംഗീതം പകര്‍ന്ന് ഹരിശങ്കര്‍,ശ്രീജ ദിനേശ് എന്നിവര്‍ ആലപിച്ച ‘ ഇടനെഞ്ചിലെ മോഹം……’ എന്ന ഗാനമാണ് റിലീസായത്.

ധ്യാനിന്റെ സ്ഥിരം സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു പുതുമ ഫീല്‍ ചെയ്യുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ‘ഒരു വടക്കന്‍ തേരോട്ടം ‘
‘നിത്യ ഹരിത നായകന്‍’ എന്ന ചിത്രത്തിന് ശേഷം ബിനുന്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു വടക്കന്‍ തേരോട്ടം’ .ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സ് ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത് നവാഗതനായ സനു അശോക് ആണ്.പുതുമുഖനടി ദില്‍ന രാമകൃഷ്ണന്‍ ആണ് ധ്യാനിന്റെ നായികയായി എത്തുന്നത്.

ചിത്രത്തില്‍ മാളവിക മേനോന്‍, സുധീര്‍ പറവൂര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലിം ഹസന്‍, വിജയകുമാര്‍, ദിലീപ് മേനോന്‍ , കോഴിക്കോട് നാരായണന്‍ നായര്‍, ദിനേശ് പണിക്കര്‍, കൂടാതെ തെലുങ്കില്‍ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.കോഴിക്കോട്, വടകര, ഒഞ്ചിയം,എടച്ചേരി, ഏറാമല, ഇരിങ്ങണ്ണൂര്‍, ചോറോട്, ഒറ്റപ്പാലം, തുടങ്ങിയ ലൊക്കേഷനുകളില്‍ പൂര്‍ത്തീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പവി കെ പവന്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റിങ്ങ് ജിതിന്‍ ഡി കെ.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി