ആലപ്പുഴ PWD റസ്റ്റ്‌ ഹൗസ് ശുചിമുറിയിൽ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ ആലപ്പുഴയിലും ശുചിമുറിയിൽ അപകടം. ആലപ്പുഴ ബീച്ചിലുള്ള PWD റസ്റ്റ്‌ ഹൗസിലെ ശുചിമുറിയിലെ കോൺക്രീറ്റ് സീലിംഗ് ആണ് ഇളകി വീണത്. ലീഗൽ മെട്രോളജി തിരുവനന്തപുരം ഓഫീസിലെ ഉദ്യോഗസ്ഥൻ തല നാരിഴക്കാണ് രക്ഷപ്പെട്ടത്. സീലിംഗ് ഇളകി വീണത് ശുചിമുറിയിൽ നിന്ന് ഇറങ്ങിയപ്പോഴായതിനാൽ തലനാഴിഴയ്ക്കാണ് അപകടം ഒഴിവായത്. ആലപ്പുഴ ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥൻ രാജീവിനും സഹപ്രവർത്തകർക്കുമാണ് മോശമായ അനുഭവം ഉണ്ടായത്. പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങി.

അതേസമയം, തിരുവനന്തപുരം സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ക്ലോസറ്റാണ് പൊട്ടിവീണത്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ സുമംഗലയ്ക്കാണ് പരുക്കേറ്റത്. ഈ ബിൽഡിങ്ങിലെ ശുചിമുറികൾ പലതും ശോചനീയാവസ്ഥയിലാണെന്നാണ് ജീവനക്കാരുടെ പരാതി. വാതിലുകൾക്ക് കുറ്റിപോലും ഇല്ലെന്നും അകത്തുകയറി കയറുകൊണ്ട് കെട്ടിവച്ചിട്ട് ഉപയോഗിക്കേണ്ട അവസ്ഥയാണുള്ളതെന്നും ജീവനക്കാർ പറയുന്നു.

Related Posts

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, കൂടുതൽ അറസ്റ്റിന് സാധ്യത
  • September 4, 2026

എറണാകുളം: തൃക്കാക്കര ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപെടുത്തിയാണ് അന്വേഷണം നടത്തുക. തൃക്കാക്കര ഇൻപെക്ടർക്ക് ചുമതല നൽകും. കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത. തൃക്കാക്കര ACPക്ക് മേൽനോട്ട…

Continue reading
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകൻ; പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ
  • September 4, 2026

ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ. പള്ളിയോട സേവാ സംഘത്തോടുള്ള എതിര്‍പ്പ് മൂലമാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ജയകുമാര്‍ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. ഉപരാഷ്‌ട്രപതി എത്തിയ ഉത്രട്ടാതി ജലമേളയ്ക്ക് ദേവസ്വം ബോർഡ്‌ പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നതാണ് അതൃപ്തിക്ക് കാരണം. എന്നാൽ…

Continue reading

You Missed

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം