സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ റിലീസ് ട്രെയിലർ പുറത്ത്. വമ്പൻ ആക്ഷൻ രംഗങ്ങളിലൂടെയാണ് ട്രെയിലർ കടന്നു പോകുന്നത്. ചിത്രം നവംബർ 14 നാണ് തീയേറ്ററിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ് 2വായി തുടരുകയാണ്.
സൂര്യ ഇരട്ട വേഷത്തിലെത്തുന്ന ചിത്രം ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്നു.1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലേക്ക് കഥാപാത്രങ്ങളെ കൊണ്ടുപോകുന്ന ചിത്രത്തിൽ സൂര്യ ഒരു യോദ്ധാവായിയാണ് എത്തുന്നത്. കങ്കുവയിൽ വില്ലനായെത്തുന്നത് ബോളിവുഡ് നടൻ ബോബി ഡിയോളാണ്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമലിന് ശേഷം ബോബി ഡിയോൾ വില്ലനായി തിരിച്ചെത്തുന്നത് കങ്കുവയിലൂടെയാണ്.
ബോളിവുഡ് താരം ദിഷ പഠാനിയാണ് ചിത്രത്തിലെ നായിക. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം സ്റ്റുഡിയോ ഗ്രീൻ, യുവി ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. 350 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. കേരളത്തിൽ ഗോകുലം മൂവിസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.