‘വനനിയമ ഭേദഗതി സംബന്ധിച്ച ആശങ്ക പരിഹരിക്കണം’; കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

വനനിയമ ഭേദഗതി സംബന്ധിച്ച ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. വൈകുന്നേരം നാലിനാണ് ജോസ് കെ.മാണി മുഖ്യമന്ത്രിയെ കാണുക. കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും ജോസ് കെ.മാണിയ്ക്ക് ഒപ്പമുണ്ടാകും. വനനിയമ ഭേദഗതി സംബന്ധിച്ച് മലയോരത്തെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വലിയ ആശങ്കയുണ്ട്. ക്രൈസ്തവ സഭകളും ആശങ്ക പ്രകടിപ്പിച്ചതോടെയാണ് കേരളാ കോണ്‍ഗ്രസ് എം മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിക്കാന്‍ തീരുമാനിച്ചത്.

വനപാലകര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വന സംരക്ഷണ നിയമ ഭേദഗതിക്കെതിരെ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷമുയര്‍ത്തുന്നത്. മലയോരം മേഖലയിലെ ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ സഭയും നിലപാട് കടുപ്പിച്ചതോടെയാണ് കേരള കോണ്‍ഗ്രസ് എം പ്രതിസന്ധിയിലായത്. വിഷയത്തില്‍ നിലപാട് സ്വീകരിക്കാന്‍ ഉടനടി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കാന്‍ തന്നെയാണ് തീരുമാനം. ഇതിനു മുന്നോടിയായിയായാണ് തിരുവനന്തപുരത്ത് എത്തി ജോസ് കെ മാണി മുഖ്യമന്ത്രിയെ കാണുന്നത്. അണികള്‍ക്കിടയില്‍ വലിയ എതിര്‍പ്പ് വന സംരക്ഷണ ഭേദഗതി നിയമത്തിനെതിരെയുണ്ട്.

Related Posts

മുൻ സർക്കാർ പണം വാങ്ങി; പി എം ശ്രീയില്‍ കേരളം പങ്കാളിയാണ്, മുഖ്യമന്ത്രി വി ഡി സതീശൻ
  • June 17, 2026

പി എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടത് കൊണ്ട് കേരളം ഇപ്പോൾ പദ്ധതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.99 കോടിയിലധികം രൂപയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിരിക്കുന്നത്. തടഞ്ഞുവെച്ച പണവും വന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.…

Continue reading
നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
  • June 17, 2026

തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മുത്തശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നേരത്തെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. വനിതാ ശിശുവികസന വകുപ്പിനെ കേസില്‍ കക്ഷിചേര്‍ത്തു. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. ചീഫ് ജസ്റ്റസ് അധ്യക്ഷനായ ബെഞ്ചാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത,കോഴിക്കോട് ഓറഞ്ച് അലർട്ട്

കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത,കോഴിക്കോട് ഓറഞ്ച് അലർട്ട്

MSC എൽസ അപകടം: കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

MSC എൽസ അപകടം: കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം; ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം; ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പി എം ശ്രീ: ‘ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി വി ശിവന്‍കുട്ടി

പി എം ശ്രീ: ‘ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി വി ശിവന്‍കുട്ടി

‘സർക്കാർ തന്ന വീട്ടിൽ നിന്ന് ഞാൻ ഇറങ്ങില്ല സാറേ’; ഏലപ്പാറ ചെമ്മണ്ണിൽ കുടിയൊഴിപ്പിക്കൽ നടപടി

‘സർക്കാർ തന്ന വീട്ടിൽ നിന്ന് ഞാൻ ഇറങ്ങില്ല സാറേ’; ഏലപ്പാറ ചെമ്മണ്ണിൽ കുടിയൊഴിപ്പിക്കൽ നടപടി