
ഫ്ളവേഴ്സ് കല്‍പ്പാത്തി ഉത്സവില്‍ ഇന്നും പാലക്കാട്ടുകാര്‍ക്ക് കൈനിറയെ വിഭവങ്ങള്‍. പ്രക്ഷേകലക്ഷങ്ങള്‍ നെഞ്ചിലേറ്റിയ പരമ്പര സുഖമോ ദേവിയിലെ താരങ്ങള്‍ ഇന്ന് പാലക്കാട്ടുകാരെ കാണാനെത്തും. സ്റ്റാര്‍ സിംഗര്‍ താരം സുധീഷും ടോപ് സിംഗര്‍,കോമഡി ഉത്സവം താരങ്ങള്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ കോമഡി നൈറ്റും ഇന്നരങ്ങേറും. വൈകീട്ട് മൂന്ന് മുതലാണ് പ്രവേശനം. (Flowers kalpathy ulsav November 12)
കല്‍പ്പാത്തി ഉത്സവ് അതിന്റെ അവസാനഘട്ടങ്ങളിലേക്ക് കടക്കുംതോറും പാലക്കാട്ടുകാര്‍ക്ക് സര്‍പ്രൈസ് പെരുമഴയാണ്. ഇന്ന് ഫ്ളവേഴ്സിലെ സൂപ്പര്‍ഹിറ്റ് പരമ്പര സുഖമോ ദേവിയിലെ താരങ്ങള്‍ പാലക്കാട്ടുകാരെ നേരില്‍ കാണാന്‍ ഉത്സവവേദിയിലെത്തും. സ്റ്റാര്‍സിംഗര്‍ താരം സുധീഷും ടോപ് സിംഗര്‍ താരങ്ങളായ ദേവിക,തീര്‍ത്ഥ എന്നിവരും അണിനിരക്കുന്ന മ്യൂസിക്കല്‍ നൈറ്റും മധു പുന്നപ്രയും ജോഷി ചങ്ങാനാശേരിയും ചേര്‍ന്നൊരുക്കുന്ന കോമഡി ഈവും ഇന്ന് നടക്കും.
പ്രേക്ഷകരുടെ പ്രീയപ്പെട്ട കൂട്ടുകാരന്‍ കുട്ടേട്ടനുമായുളള ലൈവ് ഇന്ററാക്ഷനും എആര്‍വിആര്‍ ഷോയിലെ അത്ഭുതങ്ങളുമൊക്കെ പാലക്കാട്ടുകാര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞതാണ്. ടോപ് ഇന്‍ ടൗണ്‍ ഒരുക്കുന്ന വിശാലമായ ഫുഡ് കോര്‍ട്ട് ആണ് മറ്റൊരു പ്രത്യേകത. കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറിയതിന് പിന്നാലെ ടിക്കറ്റ് നിരക്ക് 80 രൂപയാക്കി കുറച്ചിരുന്നു. 7 വയസുവരെയുളള കുട്ടികള്‍ക്ക് സൗജന്യമായാണ് പ്രവേശനം. നവംബര്‍ 17ന് ഉത്സവത്തിന് കൊടിയിറങ്ങും.