‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

രാജസ്ഥാൻ: രാജസ്ഥാനിലെ 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടം ഇല്ല. സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്. 611 സ്‌കൂളുകൾ പ്രവർത്തിക്കുന്നത് താത്കാലിക സംവിധാനങ്ങളിൽ. 611ൽ പത്തെണ്ണം ഗേൾസ് സ്‌കൂളുകൾ എന്നും സർക്കാർ രേഖ.

2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല സ്കൂൾ പരിശോധനക്ക്‌ എത്തിയ സിജെപി പ്രവർത്തകർ ജയ്‌പൂരിൽ അക്രമിക്കപ്പെട്ടിരുന്നു. പരിശോധനയ്ക്ക്‌ എത്തിയ സ്‌കൂൾ പ്രവർത്തിച്ചത് കാലി തൊഴുത്തിൽ എന്നാണ് ആരോപണം.

ജയ്പൂരിൽ മാത്രം 38 സ്കൂളുകൾ കെട്ടിടമില്ലാതെ പ്രവർത്തിക്കുന്നു. രാജസ്ഥാനിലുടനീളം 611 സ്കൂളുകൾക്ക് കെട്ടിടങ്ങളില്ലെന്ന് സംസ്ഥാന സർക്കാർ രേഖകളിൽ പറയുന്നു.കെട്ടിടമില്ലാത്ത പെൺകുട്ടികളുടെ സ്കൂളുകളിൽ രണ്ടെണ്ണം വീതം ജയ്പൂരിലും അൽവാറിലും ബാർമർ, ചുരു, ദുൻഗർപൂർ, കരൗളി, കോട്ട, രാജ്സമന്ദ് എന്നിവിടങ്ങളിലുമാണ്.

വെള്ളിയാഴ്ച ജയ്പൂരിനടുത്തുള്ള ബഗ്രുവിലുള്ള ഒരു സർക്കാർ സ്കൂളിൽ പരിശോധന നടത്താൻ പോകുന്നതിനിടെയാണ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സഹ-കൺവീനർ അശുതോഷ് റങ്കയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സി ജെ പി ആരോപിച്ചു.

കൻവാർപുരയിലെ സ്കൂളിലേക്ക് പോകുമ്പോഴാണ് സി ജെ പി പ്രവർത്തകർക്കു നേരെ ആക്രമണമുണ്ടായത്- ‘എന്താണ് രാജസ്ഥാനിൽ നടക്കുന്നത്? ബി ജെ പിയുടെ ഗുണ്ടകൾ സി ജെ പി പ്രവർത്തകരെ ലക്ഷ്യമിട്ടു. പൊലീസ് എന്തിനിത് അനുവദിച്ചു’-ആക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്ന കാറിന്‍റെ ഫോട്ടോ പോസ്റ്റ് ചെയ്ത് അഭിജീത് ദിപ്കെ എക്‌സിൽ കുറിച്ചു.

Related Posts

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി
  • October 7, 2026

തിരുവനന്തപുരം: കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്. പിഒഎസ് മെഷീനുകൾ ഇന്ന് ഉച്ചയ്ക്ക് മുൻപ് തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മിഷൻ തിരിച്ചേൽപ്പിക്കാത്ത വരുടെ വിവരം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ സെക്ഷൻ ഓഫീസുകൾക്ക് നിർദ്ദേശം…

Continue reading
‘ഇനി പരസ്യ പ്രതികരണത്തിന് ഇല്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്
  • October 7, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം കാത്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അതുവരെ പരസ്യപ്രതികരണത്തിന് ഇല്ലെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്. ഹൈക്കമാൻഡിന് നൽകിയ പരാതിയിലും മാധ്യമങ്ങളോട് തുറന്നു പറഞ്ഞ കാര്യത്തിലും ഉറച്ചുനിൽക്കുന്നുവെന്നും അടൂർ‌ പ്രകാശ്…

Continue reading

You Missed

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി

‘ഇനി പരസ്യ പ്രതികരണത്തിന് ഇല്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

‘ഇനി പരസ്യ പ്രതികരണത്തിന് ഇല്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

അധികാര കസേരയിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമെന്ന് ജനങ്ങൾക്ക് ബോധ്യമാവണം; വിഡി സതീശന്റെയും, ജനീഷിന്റെയും സൗജന്യ യാത്രകൾ തള്ളി യൂത്ത് കോൺഗ്രസ്

അധികാര കസേരയിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമെന്ന് ജനങ്ങൾക്ക് ബോധ്യമാവണം; വിഡി സതീശന്റെയും, ജനീഷിന്റെയും സൗജന്യ യാത്രകൾ തള്ളി യൂത്ത് കോൺഗ്രസ്