ദീപാവലി ആഘോഷത്തിനൊരുങ്ങി അയോധ്യ രാം മന്ദിർ; സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങൾ തെളിയിക്കും

അയോദ്ധ്യ രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്താൻ യുപി സർക്കാർ. സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങൾ പ്രഭ ചൊരിയും. ഇത്തവണ പരിസ്ഥിതി സൗഹാർദപരമായാണ് ആഘോഷങ്ങൾ നടക്കുക. അയോധ്യയില രാം മന്ദിർ നിർമ്മിച്ച ശേഷമുള്ള ആദ്യ ദീപാവലി ആഘോഷം കൂടിയാണ് ഇത് എന്ന പ്രത്യേകതകൂടിയുണ്ട്.

ഇത്തവണ 28 ലക്ഷം ദിയകൾ (ചെറു മൺചെരാതുകൾ) സരയൂനദീതീരത്ത് തെളിച്ച് ലോക റെക്കോഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യം കൂടി യോഗി ആദ്യത്യ നാഥ് സർക്കാരിനുണ്ട്. ക്ഷേത്രത്തിൽ കറകളോ പുകയോ പിടിക്കാത്ത തരത്തിലുള്ള പ്രത്യേക വിളക്കുകളാണ് കത്തിക്കാൻ തയാറാക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും ദീപോത്സവത്തിൽ വളരെയധികം പ്രാധാന്യം നൽകുമെന്നും സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

Advertisement

https://43c94c2de808025c1a5337b05ccf5f5a.safeframe.googlesyndication.com/safeframe/1-0-40/html/container.html

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ക്ഷേത്രത്തെ പുകക്കറയിൽ നിന്നും മറ്റും സംരക്ഷിക്കുന്നതിനും പ്രത്യേകം തയ്യാറാക്കിയ മെഴുക് വിളക്കുകളാണ് ഉപയോഗിക്കുന്നതെന്നും സർക്കാർ അറിയിച്ചു. രാം മന്ദിർ മുഴുവനും പ്രത്യേകം പൂക്കൾ കൊണ്ട് അലങ്കരിക്കും.

ക്ഷേത്രത്തിന്റെ ഓരോഭാഗവും അലങ്കരിക്കാൻ പ്രത്യേകം ഉത്തരവാദിത്വപ്പെട്ടവരെയും നിയോഗിച്ചിട്ടുണ്ട്. ഒക്ടോബർ 29 മുതൽ നവംബർ 1 രാത്രവരെ ക്ഷേത്രം ദർശനത്തിനായി തുറന്നിരിക്കും.സന്ദർശർക്ക് ക്ഷേത്രത്തില്റെ 4ബി ഗേറ്റിൽ നിന്നും പൂക്കളും ദീപങ്ങളാലും അലങ്കരിച്ച ക്ഷേത്രം വീക്ഷിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ദീപോത്സവം 2024ന്റെ ഒരുക്കങ്ങൾ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു.

സരയൂ നദിയുടെ 55 കൽപ്പടവുകളിൽ 28 ലക്ഷം ദിയകൾ തെളിക്കാനായി 30,000 വോളന്റിയർമാരുടെ സേവനമാണ് സജ്ജമാക്കിയിരിക്കുന്നത്. 2000 ആളുകൾ വിളക്കു തെളിയിക്കുന്നതിന് മേൽനോട്ടവും വഹിക്കും. 80,000 ദിയകൾ കൊണ്ട് പ്രത്യേകം സ്വാസ്തിക ചിഹ്നവും ഒരുക്കും. ഇതിനായി 150 വോളന്റിയർമാരെയാണ് തയാറാക്കിയിരിക്കുന്നത്.

ഒക്ടോബർ 30ന് ചോട്ടി ദീപാവലി ദിവസമായിരിക്കും 28 ലക്ഷം ദിയകൾ സരയൂ നദീ തീരത്ത് തെളിയുക. വോളന്റിയർമാർക്ക് പ്രത്യേകം ടി ഷർട്ടുകളും ഐഡി കാർഡുകളും ക്യൂആർ കോഡ് പതിപ്പിച്ച തൊപ്പികളും നൽകും. ഇവർക്ക് ഭക്ഷണവും വെള്ളവും നൽകാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

Related Posts

സ്വരമധുരമായ ഒരു സംഗീത നദി; മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍
  • July 27, 2026

നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസുകളെ തൊട്ടുണര്‍ത്തിക്കൊണ്ട് ഒഴുകുകയാണ് ചിത്ര എന്ന സംഗീത നദി. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍. ആഴവും പരപ്പും ആര്‍ദ്രതയുമുള്ള ആലാപനമാണ് കെ എസ് ചിത്രയുടെ സവിശേഷത. സ്വരമധുരമായ ഒരു സംഗീത നദിയാണ്…

Continue reading
കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി
  • July 20, 2026

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. ജീവനക്കാർക്ക് അഞ്ചു മാസത്തെ ആനുകൂല്യം കൂടി നൽകാമെന്ന് സമ്മതിച്ചു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഈമാസം 26 ന് മുൻപ് പണം നൽകും. ആകെ ഏഴ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം

കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; DGP യോട് അടിയന്തര റിപ്പോർട്ട്‌ തേടി ആഭ്യന്തര വകുപ്പ്

കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; DGP യോട് അടിയന്തര റിപ്പോർട്ട്‌ തേടി ആഭ്യന്തര വകുപ്പ്

‘പിന്തുണച്ച എല്ലാവർക്കും നന്ദി’; സോനം വാങ്ചുക് ആശുപത്രി വിട്ടു

‘പിന്തുണച്ച എല്ലാവർക്കും നന്ദി’; സോനം വാങ്ചുക് ആശുപത്രി വിട്ടു

ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു പൊളിച്ചു; വാര്‍ത്തയായതിന് പിന്നാലെ കേസ്; ഒടുവില്‍ ഇടിച്ചു നിരത്തിയ ശ്രീവത്സം ഗ്രൂപ്പ് തന്നെ പുതിയ കട പണിതു നല്‍കും

ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു പൊളിച്ചു; വാര്‍ത്തയായതിന് പിന്നാലെ കേസ്; ഒടുവില്‍ ഇടിച്ചു നിരത്തിയ ശ്രീവത്സം ഗ്രൂപ്പ് തന്നെ പുതിയ കട പണിതു നല്‍കും

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തില്‍ രാജാ മുത്തുപ്പാണ്ടിക്ക് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തില്‍ രാജാ മുത്തുപ്പാണ്ടിക്ക് വെള്ളി

‘അതിനെ കുറിച്ച് സംസാരിക്കാന്‍ സന്തോഷമേയുള്ളൂ; പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തെ കുറിച്ച് വിവരങ്ങള്‍ കൈമാറാമോ?’ രഞ്ജിനി ഹരിദാസ്

‘അതിനെ കുറിച്ച് സംസാരിക്കാന്‍ സന്തോഷമേയുള്ളൂ; പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തെ കുറിച്ച് വിവരങ്ങള്‍ കൈമാറാമോ?’ രഞ്ജിനി ഹരിദാസ്