ദീപാവലിക്കും റെക്കോർഡ് തകർത്ത് സ്വർണവില; ഇന്നത്തെ നിരക്കറിയാം

ഉത്സവ-വിവാഹ സീസണുകളിൽ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാകുകയാണ് സ്വർണ വിലക്കയറ്റം. ഇന്ന് ഒരു പവന് സ്വർണത്തിന് 120 രൂപ വര്‍ധിച്ച് 59,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 7455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസമാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്.

ഈ മാസം ആദ്യം 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണവില ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര വിലയുടെ ചുവട് പിടിച്ചാണ് സംസ്ഥാനത്തും സ്വർണവിലക്കയറ്റം. ദീപാവലി ദിവസം സ്വർണം വാങ്ങുന്നത് ലക്ഷ്മീദേവിയെ ആരാധിക്കുന്നതിന് തുല്യമായി വിശ്വസിക്കുന്നവരുണ്ട്. അങ്ങനെ സ്വർണം വാങ്ങാനിരിക്കുന്നവർക്കെല്ലാം പ്രതിസന്ധിയാവുകയാണ് പാറിപ്പറക്കുന്ന സ്വർണ വില.

രാജ്യാന്തര വില ഔൺസിന് 2,700 ഡോളറിന് മുകളിൽ തുടരുകയാണ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമൊക്കെയാണ് സ്വർണ വില കൂടാനിടയാക്കുന്നത്.

Related Posts

പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വച്ചുമാറാന്‍ കോണ്‍ഗ്രസ്-ലീഗ് ധാരണ; പട്ടാമ്പിയില്‍ എം എ സമദ്? കോങ്ങാട് രമ്യ ഹരിദാസിന്റെ പേരും പരിഗണനയില്‍
  • January 24, 2026

പാലക്കാട് സീറ്റുകള്‍ വെച്ചുമാറാന്‍ യുഡിഎഫില്‍ ധാരണ. പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വെച്ചുമാറാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ധാരണയായി. പട്ടാമ്പിയില്‍ മുസ്ലിം ലീഗും കോങ്ങാട് കോണ്‍ഗ്രസും മത്സരരംഗത്തു ഇറങ്ങും. പട്ടാമ്പിയില്‍ എം എ സമദിന്റെ പേര് മുന്‍ഗണനയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടത്തിന് പിന്നാലെ…

Continue reading
ത്രില്ലടിച്ച്… നെഞ്ച് തുടിച്ച്…; ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്; ഭാഗ്യശാലിയെ കാത്ത് കേരളം
  • January 24, 2026

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ക്രിസ്തുമസ് പുതുവത്സര ലോട്ടറികളുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്തവണ സംസ്ഥാനത്ത് ഉണ്ടായത്. അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളില്‍ ഇതിനോടകം 54,08,880…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘വിഴിഞ്ഞം നാടിന്റെ സ്വപ്നം; ആഗോള കപ്പൽ ചാലിൽ കേരളത്തിന്റെ പേര് സുവർണ ലിപികളിൽ എഴുതപ്പെട്ടു’, മുഖ്യമന്ത്രി

‘വിഴിഞ്ഞം നാടിന്റെ സ്വപ്നം; ആഗോള കപ്പൽ ചാലിൽ കേരളത്തിന്റെ പേര് സുവർണ ലിപികളിൽ എഴുതപ്പെട്ടു’, മുഖ്യമന്ത്രി

മാത്യൂ തോമസും ദേവികാ സഞ്ജയ് ചിത്രം സുഖമാണോ സുഖമാണ് ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്ക്

മാത്യൂ തോമസും ദേവികാ സഞ്ജയ് ചിത്രം സുഖമാണോ സുഖമാണ് ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്ക്

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി, വാദം അടുത്തമാസം രണ്ടിന്

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി, വാദം അടുത്തമാസം രണ്ടിന്

‘നുമ്മ പാടണ പാട്ട്’; ഭാവന സ്റ്റുഡിയോസിന്റെ മ്യൂസിക് വീഡിയോ ‘കായൽ’ റിലീസ് ചെയ്തു

‘നുമ്മ പാടണ പാട്ട്’; ഭാവന സ്റ്റുഡിയോസിന്റെ മ്യൂസിക് വീഡിയോ ‘കായൽ’ റിലീസ് ചെയ്തു

ഇന്ത്യയിൽ കളിക്കാൻ ആവില്ലെന്ന് ബംഗ്ലാദേശ്; ടി 20 ലോകകപ്പിൽ നിന്ന് പുറത്താക്കി ഐസിസി; പകരം സ്കോട്ട്‌ലൻഡ് കളിക്കും

ഇന്ത്യയിൽ കളിക്കാൻ ആവില്ലെന്ന് ബംഗ്ലാദേശ്; ടി 20 ലോകകപ്പിൽ നിന്ന് പുറത്താക്കി ഐസിസി; പകരം സ്കോട്ട്‌ലൻഡ് കളിക്കും

തിരുവനന്തപുരത്ത് അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഗ്രീമയുടെ ഭർത്താവിനെ കേരളത്തിൽ എത്തിച്ചു

തിരുവനന്തപുരത്ത് അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഗ്രീമയുടെ ഭർത്താവിനെ കേരളത്തിൽ എത്തിച്ചു