തൂണേരി ഷിബിൻ വധക്കേസ് വിധി ആശ്വാസകരം, കണ്ണൂരിനെക്കുറിച്ച് അൻവറിന് അറിയില്ല; വികെ സനോജ്

തൂണേരി ഷിബിന്‍ വധക്കേസില്‍ വിധി ആശ്വാസകരമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഷിബിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ലീഗിന്റെ ക്രിമിനൽ മുഖം കൂടുതൽ വ്യക്തമായെന്നും വി കെ സനോജ് കൂട്ടിച്ചേർത്തു.നാദാപുരം തൂണേരിയിൽ 2015 ജനുവരി 22 നാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ടത്. മരണപ്പെടുമ്പോൾ ഷിബിന് പ്രായം പത്തൊമ്പത് വയസായിരുന്നു. ഇസ്മായിൽ, അസ്ലം, മുനീർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ലീഗിന്റെ പ്രാദേശിക ഗുണ്ടയായ ഇസ്മായിലും സംഘവും നിസ്സാരമായ തർക്കത്തിന്റെ പേരിലാണ് ഷിബിനെ കൊലപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ അടക്കം പരിക്കേൽപ്പിച്ചു.

വിചാരണക്കോടതി വെറുതെവിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 1 മുതല്‍ 6 വരെ പ്രതികളെയും 15, 16 പ്രതികളെയുമാണ് ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ് വിധി.

അതേസമയം, പി വി അന്‍വറിന് കണ്ണൂരിനെക്കുറിച്ച് ധാരണയില്ലെന്നും അൻവറിനൊപ്പം കണ്ണൂരിലെ നേതാവുമില്ല അനുഭാവിയുമില്ലെന്നും വികെ സനോജ് പറഞ്ഞു. ഒരു അണിയെ പോലും അന്‍വറിന് കണ്ണൂരില്‍ നിന്ന് കിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്‍വറിനെ വെല്ലുവിളിക്കുകയാണെന്നും സനോജ് പറഞ്ഞു. കണ്ണൂരില്‍ പ്രമുഖ നേതാവിന്റെ പിന്തുണയുണ്ടെന്ന അന്‍വറിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Related Posts

സ്വരമധുരമായ ഒരു സംഗീത നദി; മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍
  • July 27, 2026

നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസുകളെ തൊട്ടുണര്‍ത്തിക്കൊണ്ട് ഒഴുകുകയാണ് ചിത്ര എന്ന സംഗീത നദി. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍. ആഴവും പരപ്പും ആര്‍ദ്രതയുമുള്ള ആലാപനമാണ് കെ എസ് ചിത്രയുടെ സവിശേഷത. സ്വരമധുരമായ ഒരു സംഗീത നദിയാണ്…

Continue reading
കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി
  • July 20, 2026

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. ജീവനക്കാർക്ക് അഞ്ചു മാസത്തെ ആനുകൂല്യം കൂടി നൽകാമെന്ന് സമ്മതിച്ചു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഈമാസം 26 ന് മുൻപ് പണം നൽകും. ആകെ ഏഴ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണം’; ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍ സുപ്രീംകോടതിയെ സമീപിച്ചു

‘ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണം’; ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍ സുപ്രീംകോടതിയെ സമീപിച്ചു

‘ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നു; കരാറിലെത്താന്‍ സാധ്യത; പരാജയപ്പെട്ടാല്‍ അതിശക്തമായ സൈനിക നടപടി’; ഡോണള്‍ഡ് ട്രംപ്

‘ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നു; കരാറിലെത്താന്‍ സാധ്യത; പരാജയപ്പെട്ടാല്‍ അതിശക്തമായ സൈനിക നടപടി’; ഡോണള്‍ഡ് ട്രംപ്

‘എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു’; ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു നിരത്തിയ സംഭവം; അശോകന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല

‘എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു’; ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു നിരത്തിയ സംഭവം; അശോകന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു; പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു; പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം

കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; DGP യോട് അടിയന്തര റിപ്പോർട്ട്‌ തേടി ആഭ്യന്തര വകുപ്പ്

കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; DGP യോട് അടിയന്തര റിപ്പോർട്ട്‌ തേടി ആഭ്യന്തര വകുപ്പ്