ഡല്‍ഹിക്ക് ശ്വാസംമുട്ടുന്നു; വായുമലിനീകരണ തോത് 400 നോട് അടുത്തു

ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം. വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു. കാർഷിക മാലിന്യങ്ങൾ കത്തിച്ചാൽ പിഴ ഈടാക്കും.സ്കൂളുകൾക്ക് അവധി നൽകണമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ആർ കെ പുരം, ദ്വാരക സെക്ടർ, വസീർപൂർ തുടങ്ങി ഡൽഹിയിലെ പ്രധാന നഗര മേഖലകളിലെല്ലാം വായു ഗുണനിലവാരസൂചിക ഗുരുതരാവസ്ഥയിലാണ്. വായു മലിനീകരണതോത് വർധിച്ചതോടെ ശ്വാസതടസം അലർജി ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമുണ്ട്.

ഡൽഹിയിലെ വായു മലിനീകരണത്തിൻ്റെ വലിയ പങ്കും വാഹനങ്ങളിൽ നിന്നാണെന്നാണ് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പഠന റിപ്പോർട്ട് പറയുന്നത്. പ്രതിദിനം വായു മലിനീകരണ വർദ്ധിക്കുന്ന സാഹചര്യത്തിൽ കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതിന് പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. 5000 രൂപ മുതൽ 30,000 രൂപ വരെയാകും പിഴ. വായു മലിനീകരണം നിയന്ത്രിക്കൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.

Related Posts

സ്വരമധുരമായ ഒരു സംഗീത നദി; മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍
  • July 27, 2026

നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസുകളെ തൊട്ടുണര്‍ത്തിക്കൊണ്ട് ഒഴുകുകയാണ് ചിത്ര എന്ന സംഗീത നദി. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍. ആഴവും പരപ്പും ആര്‍ദ്രതയുമുള്ള ആലാപനമാണ് കെ എസ് ചിത്രയുടെ സവിശേഷത. സ്വരമധുരമായ ഒരു സംഗീത നദിയാണ്…

Continue reading
കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി
  • July 20, 2026

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. ജീവനക്കാർക്ക് അഞ്ചു മാസത്തെ ആനുകൂല്യം കൂടി നൽകാമെന്ന് സമ്മതിച്ചു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഈമാസം 26 ന് മുൻപ് പണം നൽകും. ആകെ ഏഴ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം

കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; DGP യോട് അടിയന്തര റിപ്പോർട്ട്‌ തേടി ആഭ്യന്തര വകുപ്പ്

കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; DGP യോട് അടിയന്തര റിപ്പോർട്ട്‌ തേടി ആഭ്യന്തര വകുപ്പ്

‘പിന്തുണച്ച എല്ലാവർക്കും നന്ദി’; സോനം വാങ്ചുക് ആശുപത്രി വിട്ടു

‘പിന്തുണച്ച എല്ലാവർക്കും നന്ദി’; സോനം വാങ്ചുക് ആശുപത്രി വിട്ടു

ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു പൊളിച്ചു; വാര്‍ത്തയായതിന് പിന്നാലെ കേസ്; ഒടുവില്‍ ഇടിച്ചു നിരത്തിയ ശ്രീവത്സം ഗ്രൂപ്പ് തന്നെ പുതിയ കട പണിതു നല്‍കും

ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു പൊളിച്ചു; വാര്‍ത്തയായതിന് പിന്നാലെ കേസ്; ഒടുവില്‍ ഇടിച്ചു നിരത്തിയ ശ്രീവത്സം ഗ്രൂപ്പ് തന്നെ പുതിയ കട പണിതു നല്‍കും

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തില്‍ രാജാ മുത്തുപ്പാണ്ടിക്ക് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തില്‍ രാജാ മുത്തുപ്പാണ്ടിക്ക് വെള്ളി

‘അതിനെ കുറിച്ച് സംസാരിക്കാന്‍ സന്തോഷമേയുള്ളൂ; പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തെ കുറിച്ച് വിവരങ്ങള്‍ കൈമാറാമോ?’ രഞ്ജിനി ഹരിദാസ്

‘അതിനെ കുറിച്ച് സംസാരിക്കാന്‍ സന്തോഷമേയുള്ളൂ; പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തെ കുറിച്ച് വിവരങ്ങള്‍ കൈമാറാമോ?’ രഞ്ജിനി ഹരിദാസ്