ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ആലപ്പുഴയിലെ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. മുൻപ് ഉണ്ടായ അപകടങ്ങൾക്ക് പിന്നാലെ പ്രഖ്യാപിച്ച സുരക്ഷ ഓഡിറ്റുകൾ എങ്ങുമെത്താതെ കിടക്കുകയാണ്.

സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കാതെയാണ് ദേശീയപാതയ്ക്ക് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കേണ്ടിടത്ത് ഫൈബർ പൈപ്പുകൾ സ്ഥാപിച്ചു. പിന്നാലെ പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടു. ഫൈബർ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന ജല അതോറിറ്റിയുടെ മുന്നറിയിപ്പ് കരാറുകാരൻ പാലിച്ചിരുന്നില്ല.

ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നടത്തിയ പരിശോധനയുടെ റിപ്പോർട്ട്‌ കളക്ടർക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഓഡിറ്റിനുള്ള നിർദേശം. കേരളത്തിൽ 387 ഇടങ്ങളിൽ സുരക്ഷ ഓഡിറ്റ് നടത്താൻ ദേശീയ പാത അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും മാസം ആറ് പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല. കൊല്ലം മൈലക്കാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്നതിന് പിന്നാലെയായിരുന്നു വ്യാപക സുരക്ഷ ഓഡിറ്റ് പ്രഖ്യാപിച്ചത്. അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ച സംഭവത്തിലും സുരക്ഷ ഓഡിറ്റ് നടത്തിയിരുന്നു.

Related Posts

അഖിൽ മാരാർ ട്വന്റി 20 ഭാരവാഹിയല്ല; തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർഥികളുടേയും ചിലവ് വഹിച്ചത് പാർട്ടി നേരിട്ട്; വിശദീകരണവുമായി ട്വന്റി 20
  • July 28, 2026

അഖിൽ മാരാർ വിഷയത്തിൽ വിശദീകരണവുമായി ട്വന്റി ട്വന്റി. അഖിൽ മാരാർ പാർട്ടിഭാരവാഹിയല്ല. തൃക്കാക്കര സ്ഥാനാർഥി എന്നതിനപ്പുറം അഖിൽ മാരാർ പാർട്ടി ഭാരവാഹിയല്ല. തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർഥികളുടേയും ചിലവ് വഹിച്ചത് പാർട്ടി നേരിട്ട്. ഒരു രൂപ പോലും ആർക്കും മുടക്കേണ്ടിവന്നിട്ടില്ല. തൃക്കാക്കരയിൽ മത്സരിക്കാൻ…

Continue reading
കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകാൻ യോഗ്യൻ; ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി
  • July 28, 2026

കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി. ബ്രഹ്മദത്തൻ യോഗ്യനാണെന്ന സമിതിയുടെ തീരുമാനം ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ചിങ്ങം ഒന്നിന് തന്നെ ബ്രഹ്മദത്തൻ തന്ത്രിയായി ചുമതലയേൽക്കും. കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ നിയോഗിക്കുന്നതിൽ അപാകതയില്ലെന്ന്…

Continue reading

You Missed

അഖിൽ മാരാർ ട്വന്റി 20 ഭാരവാഹിയല്ല; തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർഥികളുടേയും ചിലവ് വഹിച്ചത് പാർട്ടി നേരിട്ട്; വിശദീകരണവുമായി ട്വന്റി 20

അഖിൽ മാരാർ ട്വന്റി 20 ഭാരവാഹിയല്ല; തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർഥികളുടേയും ചിലവ് വഹിച്ചത് പാർട്ടി നേരിട്ട്; വിശദീകരണവുമായി ട്വന്റി 20

‘പ്രതിപക്ഷം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കും, സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി

‘പ്രതിപക്ഷം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കും, സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകാൻ യോഗ്യൻ; ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകാൻ യോഗ്യൻ; ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി

മോദിയും അമിത് ഷായും പങ്കെടുത്തില്ല; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച, വിദ്യാർത്ഥികളുടെ ഭാവി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടെന്ന് ജിതേന്ദ്രസിംഗ്

മോദിയും അമിത് ഷായും പങ്കെടുത്തില്ല; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച, വിദ്യാർത്ഥികളുടെ ഭാവി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടെന്ന് ജിതേന്ദ്രസിംഗ്

സിജെപി സമരം; പൊലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടത്; അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍

സിജെപി സമരം; പൊലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടത്; അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, CJP സമരത്തില്‍ പങ്കെടുത്തതിന് പ്രതികാര നടപടി?; പോയി യൂണിഫോമും ബാഡ്ജും ധരിച്ചെത്തൂ; പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, CJP സമരത്തില്‍ പങ്കെടുത്തതിന് പ്രതികാര നടപടി?; പോയി യൂണിഫോമും ബാഡ്ജും ധരിച്ചെത്തൂ; പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി