നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; 4 പേർ പിടിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ, 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ, നാല് പേർ കാഞ്ഞിരംകുളം പൊലീസിന്റെ കസ്റ്റഡിയിൽ. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ബിജു എന്ന പൊടിയൻ, ഇയാളുടെ മകൻ മിഥിൻ, സഹോദരൻ വിജിൻ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലപാതകം നടത്തുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നു. കാഞ്ഞിരംകുളം ആലുനിന്നകുഴി എന്ന സ്ഥലത്ത് വെച്ചാണ് കൊലപാതകം നടന്നത്. മനോജ്‌ എന്ന് വിളിക്കുന്ന മനു ആണ് കൊല്ലപ്പെട്ടത്.

മിഥിന്റെ വീട്ടിൽ സഹോദരനെ കാണാൻ എത്തിയ യുവാവിന്റെ ബൈക്കിന്റെ പെട്രോൾ തീരുകയും പെട്രോൾ വാങ്ങി ഒഴിച്ച ശേഷം ബൈക്ക് റെയ്‌സ് ചെയ്യുകയും ചെയ്തു. എന്നാൽ ബൈക്ക് റെയ്‌സ് ചെയ്തത് സമീപവസിയായ മനോജ്‌ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുത്തേറ്റ മനോജിനെ ആദ്യം കൊണ്ട് പോയത് നെയ്യാറ്റിൻകര ആശുപത്രിയിലായിരുന്നു. കൈയ്യിൽ പരുക്കേറ്റ മിഥിനെയും ഇതേ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇവിടെ വെച്ചും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി.

Related Posts

കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപിരിച്ചുവിടൽ; ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിൽ
  • July 6, 2026

അമേരിക്ക ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപിരിച്ചുവിടലിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിൽ. കൊച്ചിയിലെ സ്ഥാപനത്തിൽ ഇന്നും ജോലിക്ക് എത്തുമെന്നാണ് ജീവനക്കാർ അറിയിച്ചിരിക്കുന്നത്. സ്ഥാപനം തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ സ്ഥാപനത്തിന് മുൻപിൽ പ്രതിഷേധമായിരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. അതിനിടെ നേരത്തെ ഇന്ന്…

Continue reading
ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
  • July 4, 2026

ആലപ്പുഴയിലെ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. മുൻപ് ഉണ്ടായ അപകടങ്ങൾക്ക് പിന്നാലെ പ്രഖ്യാപിച്ച സുരക്ഷ ഓഡിറ്റുകൾ എങ്ങുമെത്താതെ കിടക്കുകയാണ്. സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കാതെയാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപിരിച്ചുവിടൽ; ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിൽ

കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപിരിച്ചുവിടൽ; ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിൽ

നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; 4 പേർ പിടിയിൽ

നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; 4 പേർ പിടിയിൽ

അതൊരു ജിന്നാണ് ബഹന്‍; അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച ഏര്‍ലിങ് ഹാളണ്ട് എന്ന മകന്റെ കഥ

അതൊരു ജിന്നാണ് ബഹന്‍; അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച ഏര്‍ലിങ് ഹാളണ്ട് എന്ന മകന്റെ കഥ

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍