അപൂർവസുന്ദരമായ ഒരു രാഗത്തിന്റെ പേരാണ് യേശുദാസ്; ഗാന​ഗന്ധർവന് ഇന്ന് 86-ാം പിറന്നാൾ

ഗന്ധർവ ഗായകൻ കെ.ജെ യേശുദാസിന് ഇന്ന് എൺപത്തിയാറാം പിറന്നാൾ.കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി മലയാളിയുടെ പുലരികളെയും സന്ധ്യകളെയും സംഗീതസാന്ദ്രമാക്കുന്നത് യേശുദാസിന്റെ ശബ്ദമാണ്. നിത്യവിസ്മയമായി നമ്മുടെ ജീവിതങ്ങളുമായി ഇഴ ചേർന്നിരിക്കുന്നു യേശുദാസിന്റെ ഗാനാലാപനം.

1961ൽ ‘കാൽപ്പാടുകൾ’ എന്ന സിനിമയ്ക്കായാണ് ഇരുപത്തൊന്നുകാരനായിരുന്ന യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത്. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. ഈദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനായിരുന്നു യേശുദാസ്.

മലയാളികള്‍ക്ക് മാത്രമല്ല, ലോകത്താകമാനമുള്ള സംഗീതാസ്വാദകര്‍ക്ക് ഡോ. കെജെ യേശുദാസ്, വെറുമൊരു പിന്നണി ഗായകന്‍ മാത്രമല്ല. പ്രണയം, വിരഹം, ദു:ഖം, നിരാശ , സന്തോഷം തുടങ്ങി അവരുടെ വികാരങ്ങളുടെ പ്രതിഫലനമാണ് ആ ശബ്ദ സാന്നിധ്യം. സൗമ്യ കാമുക ശബ്ദത്തില്‍ ഓരോ തവണയും യേശുദാസ് പാടുമ്പോള്‍, അതിരില്ലാത്ത പ്രണയം ഗാനങ്ങളില്‍ നിറയുന്നു. തലമുറകളുടെ പ്രേമ വിരഹ ഗായകനായി യേശുദാസ് മാറി. പാട്ടിന്റെ മോഹവലയം തീര്‍ക്കുന്ന ശബ്ദസ്വാധീനം കൊണ്ട് ജാതിമതഭേദമന്യേ, നിരവധി ഭക്തിഗാനങ്ങളിലും യേശുദാസ് ഹിറ്റുകള്‍ സമ്മാനിച്ചു. ദൈവങ്ങളെ ദിവസവും മന്ത്രിച്ചുണര്‍ത്തുന്ന ശബ്ദമായി യേശുദാസ് മാറുകയായിരുന്നു.

ജി ദേവരാജൻ, ദക്ഷിണാമൂർത്തി, M S ബാബുരാജ്, എം കെ അർജുനൻ, രവീന്ദ്രൻ, ജോൺസൺ തുടങ്ങിയ പ്രതിഭാധനന്മാർ ഒരുക്കിയ ഈണങ്ങൾ യേശുദാസിന്റെ സ്വരവുമായി ഇഴ ചേർന്നു.സംഗീതമുള്ളിടത്തോളം കാലം ആ ഗന്ധർവനാദം നമ്മുടെ കാതുകളിൽ തേന്മഴയായി പെയ്തുകൊണ്ടേയിരിക്കും.

Related Posts

“എന്റെ പോറ്റി ഇങ്ങനെയല്ല…,അന്നത്തെ ആ പോറ്റിയല്ല ഇന്നത്തെ പോറ്റി”; ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ക്ലൈമാക്‌സിലേക്കോ ?
  • January 21, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണോ? ആണെന്നുള്ള സുചനകളാണ് പുറത്തുവരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് 90 ദിവസം പിന്നിട്ടിട്ടും കോടതിയില്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ദ്വാരപാലക ശില്‍പ്പക്കേസില്‍ ഉണ്ണികൃഷന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചതോടെയാണ് കേസന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ വരുന്നത്. കേസന്വേഷണം…

Continue reading
‘ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ള’; കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി
  • January 21, 2026

ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി. അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. ‘പഞ്ചാഗ്നി മധ്യേ തപസ് ചെയ്താലുമീ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ; പ്രകാശ് ജാവദേക്കർ

സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ; പ്രകാശ് ജാവദേക്കർ

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതും ഇന്ന്; എസ്‌ഐടിക്ക് നിര്‍ണായകം

തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതും ഇന്ന്; എസ്‌ഐടിക്ക് നിര്‍ണായകം

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്