സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നതായി സര്‍ക്കാര്‍. ടെന്‍ഡര്‍ നടപടികള്‍, ക്വട്ടേഷന്‍ നടപടിക്രമങ്ങള്‍ ഇവയൊന്നും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ പാലിക്കപ്പെടുന്നില്ല. ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ഹതയില്ലാത്ത കായികതാരങ്ങളെ ഉള്‍പ്പെടുത്തിയും ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. (Major irregularities taking place in sports associations)

സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ആസ്ഥാനത്തും കൗണ്‍സില്‍ ഓഫീസുകളിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഫണ്ട് വിനിയോഗിച്ചതില്‍ അടക്കം മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ഹതയില്ലാത്ത കായികതാരങ്ങളെ ഉള്‍പ്പെടുത്താനും ശ്രമിച്ചു. സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ കടലാസ് സംഘടനകള്‍ ആയി നിലനില്‍ക്കുന്നു എന്ന് കായിക മന്ത്രി ഒജെ ജനീഷ് നിയമസഭയെ രേഖാമൂലം അറിയിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിലും വീഴ്ച ഉണ്ടായി. പലയാളുകളില്‍ നിന്ന് പല തുക ഈടാക്കി സ്റ്റേഡിയം വാടകയ്ക്ക് നല്‍കിയതായും കണ്ടെത്തി.

ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിനനുസരിച്ച് വൗച്ചറുകള്‍ എഴുതിയെടുക്കുന്നതായ വിവരവും പുറത്തുവന്നിരുന്നു. കായികതാരങ്ങളുടെ പേരില്‍ വാങ്ങിയ ജേഴ്‌സിയും കൂട്ടുമടക്കമുള്ളതാണ് വിതരണം ചെയ്തിരുന്നില്ല എന്നും വിജിലന്‍സ് കണ്ടെത്തി. സര്‍ക്കാരിന്റെ പുതിയ കായിക നയം പ്രാബല്യത്തില്‍ വരുന്നതോടെ അഴിമതി പൂര്‍ണമായും തടയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കായിക വകുപ്പ്. സംസ്ഥാന സ്‌കൂള്‍ കായികമേള അടുത്തിരിക്കുകയാണ് കായിക മേഖലയിലെ അഴിമതി സംബന്ധിച്ച് വിവരങ്ങള്‍ സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്.

Related Posts

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി
  • November 13, 2026

കൊല്ലം: ചടയമംഗലത്ത് 13 വയസുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ റൂറല്‍ എസ്.പിയുമായി ഫോണില്‍ സംസാരിച്ചു. പ്രതിയെ എത്രയും വേഗം അറസ്റ്റു ചെയ്യാനും കര്‍ശന നിയമ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംഭവത്തിൽ അടിയന്തരമായി കേസെടുക്കാൻ…

Continue reading
മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി
  • November 13, 2026

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം. മൊഴി നൽകിയ വി ഒ സാജന് വധ ഭീഷണി. ആഭ്യന്തര മന്ത്രിക്ക് വി.ഒ സാജൻ പരാതി നൽകി. വാട്ട്സ് ആപ്പ് കോൾ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വി.ഒ സാജനെതിരെയുള്ള വധഭീഷണി ശബ്ദരേഖ 24ന്…

Continue reading

You Missed

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി

അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു!

അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു!

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ