‘ഞങ്ങളുടെ അച്ഛനും അമ്മയും അച്ഛമ്മയും നല്ലപോലെ വേദനിച്ചാണ് മരിച്ചത്; അതുപോലെ അയാളും വേദന അറിയണം’; നെന്മാറ കേസില്‍ ശിക്ഷാവിധി ഇന്ന്

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി ചെന്താമരയ്ക്ക് ശിക്ഷ വിധിക്കുക.

മാതാപിതാക്കളെ കൊലപ്പെടുത്തിയ ചെന്താമരയ്ക്ക് തൂക്കുകയര്‍ നല്‍കണമെന്ന് സുധാകരന്റെയും സജിതയുടെയും മക്കള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ചെന്താമര പുറത്തിറങ്ങുന്നത് ഭയപ്പെടുത്തുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊലീസും ഒപ്പം നിന്നതായും അതുല്യയും അഖിലയും പറഞ്ഞു. അയാള്‍ക്ക് തൂക്കുകയര്‍ തന്നെ കൊടുക്കട്ടെ എന്നാണ് പ്രാര്‍ഥിക്കുന്നത്. അയാള്‍ക്ക് ഒന്നിനേയും പേടിയില്ല. പുറത്ത് ഇറങ്ങിയാല്‍ എന്നെയോ അനുജത്തിയേയോ കൊല്ലും. തനിക്ക് തൂക്ക് കയര്‍ വിധിക്കണമെന്ന് അയാള്‍ തന്നെ പറയുന്നുണ്ട്. മാക്‌സിമം അത് തന്നെ കൊടുക്കണം. കോടതിക്കറിയാമല്ലോ ആരാണ് തെറ്റുകാരെന്ന്. കോടതിക്ക് മുന്നിലാണല്ലോ ഇത്രയും സംസാരിച്ചത്. കോടതി നല്ല ശിക്ഷ കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ അച്ഛനും അമ്മയും അച്ഛമ്മയും നല്ലപോലെ വേദനിച്ചാണ് മരിച്ചത്. അതുപോലെ അയാളും വേദന അറിയണം – അതുല്യയും അഖിലയും പറഞ്ഞു.

2019 ഓഗസ്റ്റ് 31ന് ചെന്താമരയുടെ ഭാര്യ വീടുവിട്ടുപോകാന്‍ കാരണം സുധാകരന്റെ ഭാര്യ സജിതയാണെന്ന സംശയത്തെ തുടര്‍ന്ന്, സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തി. കൃത്യത്തിന് ശേഷം ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതി ചെന്താമരയെ 2019 സെപ്റ്റംബര്‍ രണ്ടിന് പൊലീസ് അറസ്റ്റ് ചെയ്തു. സജിത വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി, ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയില്‍ എത്തിയത്. തുടര്‍ന്ന് നിരന്തരം സുധാകരന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇയാളുടെ ഭീഷണിയെ കുറിച്ചും ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാണിച്ചും കുടുംബം പൊലീസില്‍ പരാതി നല്‍കിയില്ലെങ്കിലും, പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്ന് ചെന്താമര, സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും 2025 ജനുവരി 27നു രാവിലെ വീടിനു മുന്‍പില്‍ വെച്ച് വെട്ടികൊലപ്പെടുത്തി.

കൊലപാതകത്തിന് ശേഷം സമീപത്തെ മലയിലേക്ക് കടന്ന പ്രതിയെ തണ്ടര്‍ബോള്‍ട്ടിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ 29നു രാത്രി പിടികൂടി. 2025 ഒക്ടോബര്‍ 18നു സജിത വധക്കേസില്‍ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചു. 2026 ഫെബ്രുവരി 23നു ഇരട്ടകൊലയിലുള്ള വിചാരണ ആരംഭിച്ചു.

81 സാക്ഷികളില്‍ 46 പേരുടെ മൊഴികള്‍ കോടതി പ്രതിക്ക് വായിച്ചുകേള്‍പ്പിച്ചു. പ്രതിയായ ചെന്താമര എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. തുടര്‍ന്ന് കേസില്‍ പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി കഴിഞ്ഞയാഴ്ചയോടെ തന്നെ അന്തിമ വാദങ്ങള്‍ പൂര്‍ത്തിയാക്കി. ആറാം തിയതി പറയേണ്ടിരുന്ന ശിക്ഷവിധി ജഡ്ജിക്കുണ്ടായ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറ്റിയിരുന്നു.

Related Posts

നെടുമ്പാശേരി അപകടത്തിൽ പ്രതിക്കു വേണ്ടി ഇടപെട്ടെന്ന ആരോപണം; സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയെന്ന് എം ലിജു
  • October 14, 2026

ഡൽഹി: നെടുമ്പാശ്ശേരി അപകടം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയിരുന്നതായി എക്സൈസ് മന്ത്രി എം. ലിജു. അപകടത്തിൽ ഇടപെട്ടു എന്ന ഡിവൈഎഫ്ഐയുടെ ആരോപണം പൂർണമായി നുണയാണ്. ഡിവൈഎഫ്ഐ ഇത്തരം നുണപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ പിന്തിരിപ്പിക്കാൻ…

Continue reading
മാസപ്പടി കേസ്: ഹവാല ഇടപാട് സംശയത്തിന്റേത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിയോട് ആവശ്യപ്പെട്ട് വിജിലന്‍സ്
  • October 14, 2026

തിരുവനന്തപുരം: മാസപ്പടിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡിയോട് രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ്. മാസപ്പടി,ഹവാല ഇടപാട് രേഖകളും ഇഡി അന്വേഷണത്തിലെ തെളിവുകളുമാണ് ആവശ്യപ്പെട്ടത്. അതിനിടെ പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മൂന്നു പ്രതികളുടെ…

Continue reading

You Missed

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

നെടുമ്പാശേരി അപകടത്തിൽ പ്രതിക്കു വേണ്ടി ഇടപെട്ടെന്ന ആരോപണം; സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയെന്ന് എം ലിജു

നെടുമ്പാശേരി അപകടത്തിൽ പ്രതിക്കു വേണ്ടി ഇടപെട്ടെന്ന ആരോപണം; സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയെന്ന് എം ലിജു

മാസപ്പടി കേസ്: ഹവാല ഇടപാട് സംശയത്തിന്റേത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിയോട് ആവശ്യപ്പെട്ട് വിജിലന്‍സ്

മാസപ്പടി കേസ്: ഹവാല ഇടപാട് സംശയത്തിന്റേത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിയോട് ആവശ്യപ്പെട്ട് വിജിലന്‍സ്

രോഗികളുടെ മുന്നില്‍ വച്ച് അപമാനിച്ചു, കുഴഞ്ഞുവീണ തനിക്ക് ചികിത്സ നിഷേധിച്ചു: അടൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണം

രോഗികളുടെ മുന്നില്‍ വച്ച് അപമാനിച്ചു, കുഴഞ്ഞുവീണ തനിക്ക് ചികിത്സ നിഷേധിച്ചു: അടൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണം

നെടുമ്പാശ്ശേരി അപകടത്തിൽ ആവശ്യമില്ലാത്ത അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കണം; പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് രമേശ് ചെന്നിത്തല

നെടുമ്പാശ്ശേരി അപകടത്തിൽ ആവശ്യമില്ലാത്ത അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കണം; പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സ്‌കൂള്‍ കായികമേളയും ജൂനിയര്‍ നാഷണല്‍ മീറ്റും അടുത്തടുത്ത ദിവസങ്ങളില്‍: ആശങ്കയില്‍ താരങ്ങള്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയും ജൂനിയര്‍ നാഷണല്‍ മീറ്റും അടുത്തടുത്ത ദിവസങ്ങളില്‍: ആശങ്കയില്‍ താരങ്ങള്‍