ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത്; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്; ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് റേറ്റിങ് ഏജന്‍സി ബാര്‍ക്. ഇക്കാര്യത്തില്‍ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ബാര്‍ക് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. (Landing page should not apply to TV ratings BARC supports Centre’s directive)

ബാര്‍ക്ക് റേറ്റിങിലെ ക്രമക്കേടുകള്‍ ട്വന്റിഫോര്‍ പുറത്തു കൊണ്ടു വന്നതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ റേറ്റിങ് നയം പ്രഖ്യാപിച്ചത്. ലാന്‍ഡിങ് പേജുകള്‍ റേറ്റിങിന് ബാധകമാക്കരുതെന്ന് പുതിയ നയം വ്യവസ്ഥ ചെയ്തു. ഇതിനെതിരെ ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയും നിര്‍ദേശം താത്ക്കാലികമായി സ്റ്റേ ചെയ്യുകയുമായിരുന്നു.

കേസില്‍ ബാര്‍ക് കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചു. ലാന്‍ഡിങ് പേജുകള്‍ ടിവി റേറ്റിങ് കൃത്രിമമായി ഉയര്‍ത്തുന്നെന്ന് ബാര്‍ക് വിശദീകരിക്കുന്നു. പ്രേക്ഷകര്‍ സ്വമേധയാ തിരഞ്ഞെടുക്കാതെ നിര്‍ബന്ധിതമായി കാണേണ്ടി വരുന്നത് റേറ്റിങിന് പരിഗണിക്കില്ലെന്നത് രാജ്യാന്തര തലത്തില്‍ പാലിക്കപ്പെടുന്ന മാനദണ്ഡമാണെന്ന് ബാര്‍ക് വിശദീകരിക്കുന്നു. വിപണനാവശ്യങ്ങള്‍ക്ക് ലാന്‍ഡിങ് പേജ് ഉപയോഗിക്കാമെന്നും എന്നാല്‍ പ്രേക്ഷക കണക്കെടുപ്പില്‍ പരിഗണിക്കാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ ബാര്‍ക് പറയുന്നു.

ലാന്‍ഡിങ് പേജ് ഉപയോഗിക്കുന്നതിനെ പുതിയ നയം എതിര്‍ക്കുന്നില്ല.സുപ്രീംകോടതി സമാന വിഷയം പരിഗണിക്കുന്നുണ്ടെന്നായിരുന്നു ഹര്‍ജിക്കാരായ ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്റെ പ്രധാന വാദം. എന്നാല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം ചാനല്‍ ക്രമത്തെക്കുറിച്ചാണെന്നും പ്രേക്ഷക എണ്ണവുമായി ബന്ധപ്പെട്ടല്ലെന്നും ബാര്‍ക്ക് വ്യക്തമാക്കുന്നു.

Related Posts

ഓപ്പറേഷന്‍ തൂഫാന്‍; വിജയ് കേരളത്തിലേക്ക്; കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും
  • July 15, 2026

ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്. കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ സി ജോസഫ് വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാന്‍ ദ നാര്‍കോ ഹണ്ടിന് സി ജോസഫ് വിജയ് പൂര്‍ണപിന്തുണ…

Continue reading
കൂടത്തായി കേസ്: ജോളി പഠിക്കുകയാണ്; ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി
  • July 15, 2026

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബിരുദധാരിയാകാന്‍ തയ്യാറെടുക്കുന്നു. ജയിലില്‍ ഡിഗ്രി പരീക്ഷയെഴുതുന്ന തിരക്കിലാണ് ജോളി. കോഴിക്കോട് സബ് ജയിലില്‍ തടവുകാരിയായി കഴിയുന്ന ജോള് പരീക്ഷയെഴുതാനായി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

അയോധ്യ സംഭാവന കൊള്ള; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി ആവശ്യപ്പെട്ട് എസ്‌ഐടി