കൂടത്തായി കേസ്: ജോളി പഠിക്കുകയാണ്; ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബിരുദധാരിയാകാന്‍ തയ്യാറെടുക്കുന്നു. ജയിലില്‍ ഡിഗ്രി പരീക്ഷയെഴുതുന്ന തിരക്കിലാണ് ജോളി. കോഴിക്കോട് സബ് ജയിലില്‍ തടവുകാരിയായി കഴിയുന്ന ജോള് പരീക്ഷയെഴുതാനായി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ പരീക്ഷയാണ് ജോളി എഴുതുന്നത്. (Koodathayi serial murders accused jolly is writing degree exams)

ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഇപ്പോള്‍ ജോളി. ആകെ എട്ട് പേപ്പറുകളാണ് ഇത്തവണ ജോളിക്ക് എഴുതാനുള്ളത്. ഇതില്‍ ആറ് പരീക്ഷകള്‍ എഴുതിക്കഴിഞ്ഞു. ജയിലിലെ തന്നെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഈ പരീക്ഷകള്‍ കഴിഞ്ഞാല്‍ എസ് എന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പരീക്ഷകള്‍ നടക്കും.

ജോളിയെ കൂടാതെ മറ്റ് തടവുകാരും ഡിഗ്രി പരീക്ഷകള്‍ എഴുതുന്നുണ്ട്. ഇത് കൂടാതെ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയും നടക്കുന്നുണ്ട്. 2002-2016 കാലത്ത് തന്റെ കുടുംബാംഗങ്ങളായ ആറ് അംഗങ്ങളെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

Related Posts

ഓപ്പറേഷന്‍ തൂഫാന്‍; വിജയ് കേരളത്തിലേക്ക്; കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും
  • July 15, 2026

ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്. കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ സി ജോസഫ് വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാന്‍ ദ നാര്‍കോ ഹണ്ടിന് സി ജോസഫ് വിജയ് പൂര്‍ണപിന്തുണ…

Continue reading
വിവാദ ‘രക്ഷാപ്രവര്‍ത്തനം’:അജിത് കുമാര്‍ പൊളിറ്റിക്കല്‍ ക്രിമിനലെന്ന് എഡി തോമസ്; എഡിജിപിക്കെതിരെ നടപടി വൈകുന്നതില്‍ അതൃപ്തി
  • July 15, 2026

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് കടുത്ത അതൃപ്തി. എം ആര്‍ അജിത് കുമാര്‍ പൊളിറ്റിക്കല്‍ ക്രിമിനല്‍ ആണെന്ന് എഡി തോമസ് എംഎല്‍എ. ഡിജിപി റിപ്പോര്‍ട്ട് മടക്കിയെങ്കിലും സര്‍ക്കാര്‍ ഇടപെടുന്ന പ്രതീക്ഷ എഡി തോമസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

അയോധ്യ സംഭാവന കൊള്ള; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി ആവശ്യപ്പെട്ട് എസ്‌ഐടി