ജിയോണ ജെയിംസിന്റെ പശ്ചാത്തലം എസ്എഫ്‌ഐ ആണ്, മാറ്റണം എന്ന് ആവശ്യപ്പെട്ടെന്ന് അലോഷ്യസ് സേവ്യര്‍; എതിര്‍പ്പ് തള്ളി മുഖ്യമന്ത്രി

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്റെ എതിര്‍പ്പ് തള്ളി മുഖ്യമന്ത്രി. ജിയോണ ജെയിംസിനെ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല. സെക്രട്ടേറിയറ്റിലെ കൂടിക്കാഴ്ചയില്‍ അലോഷ്യസ് സേവ്യറിനെ നിലപാടറിയിച്ചു. സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു.

ജിയോണ ജെയിംസിന്റെ പശ്ചാത്തലം എസ്എഫ്‌ഐ ആണ്. ആ കുട്ടി ലോ കോളജില്‍ എസ്എഫ്‌ഐക്കാരിയായിരുന്നു. അതിനു ശേഷവും ഇടതുപക്ഷ അനുകൂല രീതിയിലാണ് അവര്‍ നിന്നത് എന്ന കാര്യം പറഞ്ഞിട്ടുണ്ട്. അതിലൊരു തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിനേയും പാര്‍ട്ടിയേയും വിശ്വാസമുണ്ട് – അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇത് ഞങ്ങളുടെ സര്‍ക്കാരാണ്. ഞങ്ങളുടെ മുഖ്യമന്ത്രിയാണ്. വിഷയവുമായി ബന്ധപ്പെട്ട് മുഴുവന്‍ കാര്യങ്ങളും മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കെഎസ്‌യുവിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളുന്ന തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഞങ്ങള്‍ക്ക് പറയാനുള്ള മുഴുവന്‍ കാര്യങ്ങളും കേരളത്തിന്റെ മുഖ്യമന്ത്രി കേട്ടു. ബാക്കി തീരുമാനം സര്‍ക്കാരെടുക്കും. സര്‍ക്കാരിനെതിരെ കെഎസ്‌യു തുറന്ന പോരിലേക്ക് എന്നുള്ള ടാഗ് ലൈനിലേക്കൊന്നും പോകേണ്ട കാര്യമില്ലെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയുമായി സംസാരിക്കുമ്പോള്‍ തൃപ്തിക്കുറവുണ്ടാകേണ്ട കാര്യമെന്താ – അദ്ദേഹം പറഞ്ഞു.

ജിയോണ ജെയിംസിനെ മാറ്റണമെന്ന് കെഎസ്യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടെങ്കിലും തീരുമാനം പുനഃപരിശോധിക്കേണ്ടന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജിയോണ ജെയിംസ് അടക്കമുള്ളവരുടെ പട്ടിക ആ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനും സര്‍ക്കാര്‍ തീരുമാനിച്ചു. തുടക്കം മുതല്‍ കെ.എസ്.യു.വിനുള്ള അതൃപ്തി അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിങ്കിലും ഗൗരവത്തില്‍ എടുക്കാന്‍ വി ഡി സതീശന്‍ തയ്യാറായില്ല. 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കെഎസ്യു നേതാക്കള്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും കേട്ടതിനു ശേഷം ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കെഎസ്യുവിന് മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ കടുത്ത അമര്‍ഷംമുണ്ടെങ്കിലും പുറത്തുകാണിക്കാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല. സംഘടനയുടെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ പോസിറ്റീവ് തീരുമാനം എടുക്കുമെന്ന് കരുതുന്നതായി പറഞ്ഞ് അവസാനിപ്പിക്കുകയാണ് കെഎസ്‌യു നേതൃത്വം. പരസ്യ പ്രതികരണം കെപിസിസി നേതൃത്വം വിലക്കിയതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണവും ഇനി ഉണ്ടായേക്കില്ല.

Related Posts

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം
  • September 5, 2026

തിരുവനന്തപുരം: ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. കുട്ടിയുടെ കുടുംബം മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അന്വേഷണം നടത്താൻ നിർദേശം നൽകിയത്. കോട്ടയം സ്വദേശിനികളായ അഞ്ചു…

Continue reading
‘കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍
  • September 5, 2026

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയതില്‍ വിവാദം. അറിയിപ്പില്ലാതെയാണ് വേദി മാറ്റിയതെന്നും, പിന്നില്‍ രാഷ്ട്രീയമാണോ എന്നറിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു. എന്നാല്‍ സൗകര്യം കണക്കിലെടുത്താണ് കായികമേള കോഴിക്കോടേക്ക് മാറ്റിയതെന്ന് കായിക…

Continue reading

You Missed

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്