വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

കണ്ണൂര്‍: കെ. സുധാകരന്‍ എംപിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് കണ്ണൂര്‍ സൈബര്‍ പൊലീസ്. പി.ആര്‍ രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. കെ. സുധാകരന്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ പറഞ്ഞുവെന്ന രീതിയിലായിരുന്നു വ്യാജ സന്ദേശങ്ങളും വ്യാജ പോസ്റ്ററുകളും പ്രചരിപ്പിച്ചത്.

നേരത്തെ നിയമവിരുദ്ധമായ വ്യാജപ്രചാരണങ്ങൾ അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സുധാകരൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. വ്യാജ വാര്‍ത്താ കാര്‍ഡുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി.ഡി സതീശനെ മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിന് നേരെ ചീമുട്ട എറിയുമെന്നായിരുന്നു ഇതിലെ ഉള്ളടക്കം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരെ ഞാൻ പ്രസ്താവന നടത്തിയെന്ന തരത്തിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തികച്ചും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ ഇത്തരം പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ബോധപൂർവമായ ശ്രമങ്ങളാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്തി, പ്രചാരണത്തിന്റെ ഉറവിടം അന്വേഷിച്ച്, ബാധകമായ സൈബർ നിയമങ്ങൾ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. വ്യക്തിഹത്യയും വ്യാജവാർത്താ പ്രചാരണവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അംഗീകരിക്കാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ നിയമവിരുദ്ധമായ വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി അനിവാര്യമാണ്. സത്യം പുറത്തുവരണം. വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമം ശക്തമായി പ്രവർത്തിക്കണം.

Related Posts

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി
  • October 5, 2026

തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ മേയർ അടക്കമുള്ള നേതാക്കളുടെ നിസഹകരണം. സംസ്ഥാന അധ്യക്ഷനടക്കം ശ്രീലേഖയോട് അഭിപ്രായ ഭിന്നത. പാർട്ടി ഉറപ്പ് നൽകിയ വാ​ഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല‌. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ആർ ശ്രീലേഖ രാജീവ് ചന്ദ്രശേഖറിന് നൽകിയ…

Continue reading
സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും
  • October 5, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി. പ്രമേഹത്തിനും മന്ത് രോഗത്തിനും ഉള്ള മരുന്നുകളും എത്തിയിട്ടുണ്ട്. ഏഴിനം മരുന്നുകളുടെ സ്റ്റോക്ക് ഇന്ന് വെയർ ഹൗസുകളിൽ എത്തും. കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ മരുന്നുകളുടെ സ്റ്റോക്കും ഇന്ന് എത്തും.…

Continue reading

You Missed

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍