ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ മേയർ അടക്കമുള്ള നേതാക്കളുടെ നിസഹകരണം. സംസ്ഥാന അധ്യക്ഷനടക്കം ശ്രീലേഖയോട് അഭിപ്രായ ഭിന്നത. പാർട്ടി ഉറപ്പ് നൽകിയ വാ​ഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല‌. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ആർ ശ്രീലേഖ രാജീവ് ചന്ദ്രശേഖറിന് നൽകിയ പരാതി പരിശോധിക്കാൻ പോലും തയ്യാറാകാത്തതും അതൃപ്തിക്കിടയാക്കി. ആർ ശ്രീലേഖ നിരന്തരം പ്രതിസന്ധി ശ്രിഷ്ടിക്കുന്നു. ശ്രീലേഖയുടെ വിവാദ ഇടപെടലുകളിൽ ആർഎസ്എസിന് അതൃപ്‌തിയുണ്ട്. ആർ ശ്രീലേഖയുടേത് സമ്മർദ തന്ത്രമെന്നാണ് ആർഎസ്എസ് വിലയിരുത്തുന്നത്. ശ്രീലേഖയുടെ സമ്മർദ്ധതന്ത്രത്തിന് വഴങ്ങേണ്ടതില്ലന്നും ആർഎസ്എസ് നിർദേശിച്ചു.

രാജി പ്രഖ്യാപിച്ച് ബിജെപിയെ മുൾമുനയിൽ നിർത്തിയ ശ്രീലേഖയുമായി നേതാക്കൾ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് രാജി പിൻവലിക്കാൻ തയ്യാറായത്. നേരത്തെ നൽകിയ ഉറപ്പൊന്നും നേതൃത്വം പാലിച്ചില്ലെന്ന വിമർശനം ആർ ശ്രീലേഖക്ക് ഉണ്ടായിരുന്നു. എന്നാൽ ചില വാഗ്ദാനങ്ങൾ രാജി പിൻവലിച്ചതിന് പിന്നാലെ നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് വിവരം.ആർ ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തും.

ഡൽഹിയിൽ ആയിരുന്ന സംസ്ഥാന അധ്യക്ഷൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. തുടർന്നായിരിക്കും കൂടിക്കാഴ്ച. നിലവിൽ തിരുവനന്തപുരത്തെ ചികിത്സയിലായിരുന്ന ആർ ശ്രീലേഖ ആശുപത്രി വിട്ടു. ഇന്നലെ ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. നിലവിൽ മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രീലേഖ തയ്യാറായിട്ടില്ല.

Related Posts

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു
  • October 5, 2026

കണ്ണൂര്‍: കെ. സുധാകരന്‍ എംപിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് കണ്ണൂര്‍ സൈബര്‍ പൊലീസ്. പി.ആര്‍ രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. കെ. സുധാകരന്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ പറഞ്ഞുവെന്ന രീതിയിലായിരുന്നു…

Continue reading
സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും
  • October 5, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി. പ്രമേഹത്തിനും മന്ത് രോഗത്തിനും ഉള്ള മരുന്നുകളും എത്തിയിട്ടുണ്ട്. ഏഴിനം മരുന്നുകളുടെ സ്റ്റോക്ക് ഇന്ന് വെയർ ഹൗസുകളിൽ എത്തും. കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ മരുന്നുകളുടെ സ്റ്റോക്കും ഇന്ന് എത്തും.…

Continue reading

You Missed

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍