സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും


തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി. പ്രമേഹത്തിനും മന്ത് രോഗത്തിനും ഉള്ള മരുന്നുകളും എത്തിയിട്ടുണ്ട്. ഏഴിനം മരുന്നുകളുടെ സ്റ്റോക്ക് ഇന്ന് വെയർ ഹൗസുകളിൽ എത്തും. കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ മരുന്നുകളുടെ സ്റ്റോക്കും ഇന്ന് എത്തും.

ഇനി സ്റ്റോക്ക് എത്തേണ്ടത് ആസ്പിരിൻ അടക്കമുള്ള പത്തോളം മരുന്നുകൾക്ക് പതിനഞ്ചാം തീയതിയോടെ ഓർഡർ ചെയ്ത മുഴുവൻ മരുന്നുകളും എത്തുമെന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് വ്യക്തമാക്കി. സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികളെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പറയുന്നത്ര പ്രതിസന്ധി സർക്കാർ ആശുപത്രികളില്ല.

ചില മരുന്നുകളുടെ കുറവ് പരിഹരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആരോഗ്യമേഖലയയിൽ നിയന്ത്രണം ആവശ്യമാണെന്നും കടുത്ത മരുന്ന് ക്ഷാമമില്ല, അത്തരം വാർത്തകൾ ദൗർഭാഗ്യകരമാണ്. ചില മരുന്നുകളുടെ കുറവാണ് നിലവിലുള്ളത്. പശ്ചിമേഷ്യൻ യുദ്ധം കാരണം ചില കമ്പനികൾ പിന്മാറിയതാണ് പ്രതിസന്ധിക്ക് കാരണം.

കുറവുള്ള മരുന്നുകൾ റെഡി പർച്ചേസ് ആയി വാങ്ങുന്നുണ്ട്. മരുന്ന് സ്റ്റോക്ക് എത്തും. നിലവാരം മോശമുള്ള കമ്പനികളെ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. പോരായ്മകൾ ഉണ്ടാവാം. എന്നാല്‍ സർക്കാർ ആശുപത്രികളെ മോശമാക്കി കാണിക്കുന്നത് വിദേശ കമ്പനികളുടെ കുതന്ത്രമാണ്. ഇതിൽ സർക്കാർ വീഴില്ല എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Related Posts

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു
  • November 19, 2026

കൊച്ചി: മുസ്ലീം ലീഗും കോണ്‍ഗ്രസും സിബിഐയും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന വകുപ്പ് ചേര്‍ത്തുവെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിഎമ്മിന് അവമതിപ്പുണ്ടാക്കാനായിരുന്നു നീക്കം. കള്ളക്കേസില്‍ കുടുക്കിയതിന് മുസ്ലിംലീഗ് നേതൃത്വം മാപ്പ് പറയണമെന്ന് പി ജയരാജന്‍ പറഞ്ഞു. സംഭവം പി ജയരാജന്‍…

Continue reading
അരിയില്‍ ഷുക്കൂര്‍ വധക്കേസ്
  • November 19, 2026

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനേയും ടി വി രാജേഷിനേയും ഉള്‍പ്പെടെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ വെറുതെയിരിക്കാന്‍ പോകുന്നില്ലെന്നും നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നത്…

Continue reading

You Missed

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും, നിയമ പോരാട്ടം തുടരും

നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും, നിയമ പോരാട്ടം തുടരും

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്

മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം

മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം