നികുതി ഘടന മാറ്റിയത് കൊണ്ട് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനാകില്ല, മദ്യനയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു: മന്ത്രി എം ലിജു

മദ്യനയത്തിനായുള്ള ചര്‍ച്ചകളും പ്രാരംഭ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എം ലിജു. മദ്യഉപഭോഗം വര്‍ധിപ്പിക്കുക എന്നതായിരുന്നു എല്‍ഡിഎഫിന്റെ മദ്യനയമെന്നും ഇതില്‍ നിന്ന് വ്യത്യസ്തമായ ഒന്നാകും യുഡിഎഫിന്റേതെന്നും മന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബന്ധതയുള്ള മദ്യനയമായിരിക്കും രൂപപ്പെടുത്തുക. മദ്യം വില്‍ക്കുന്നവരുടേയും വിവിധ സാമൂഹ്യ പ്രവര്‍ത്തകരുടേയും വിദഗ്ധരുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷമാകും നയം രൂപപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോറിന്റെ ലൈവ് മിനിസ്റ്റര്‍ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (minister m liju on udf’s liquor policy)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി എം ലിജു മറുപടി പറഞ്ഞു. വീര്യം കുറഞ്ഞ മദ്യമെന്ന ആശയം മുമ്പ് തന്നെ ഇവിടെയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ ആശയം കൊണ്ടുവന്നത്. അത്തരം മദ്യം വില്‍ക്കുകയാണെങ്കില്‍ ഇതാകും നികുതി ഘടനയെന്ന് മാത്രമാണ് ബഡ്ജറ്റ് പ്രഖ്യാപനത്തിലുള്ളതെന്നും എം ലിജു പറഞ്ഞു.

നികുതി ഘടന പ്രഖ്യാപിച്ചത് കൊണ്ട് മാത്രം വീര്യം കുറഞ്ഞ മദ്യം ഇവിടെ വരില്ലെന്നും മന്ത്രി വ്യക്തമാക്കി. ലൈസന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്‌സൈസ് വകുപ്പ് നല്‍കേണ്ടതുണ്ട്. മദ്യനയത്തിന് ശേഷമായിരിക്കും ഇതില്‍ അന്തിമ തീരുമാനം വരിക. സാമൂഹിക ഉത്തരവാദിത്തതോടെയുള്ള മദ്യഉപഭോഗത്തിന്റെ സംസ്‌കാരം വളര്‍ത്തുകയും മയക്കുമരുന്ന് പൂര്‍ണമായി ഇല്ലാതാക്കുകയും ചെയ്യുമെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും മന്ത്രി വ്യക്തമാക്കി.

Related Posts

‘UDF വന്നു പവർകട്ടും വന്നു, LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും’; ബിനോയ് വിശ്വം
  • July 16, 2026

ഭിന്നിപ്പല്ല ശരി , ഐക്യം ആണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മനസ്സിലാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. UDF വന്നു പവർകട്ടും വന്നു. യുഡിഎഫ് വന്നതോടെ സംസ്ഥാനത്ത് പവർകട്ടും വന്നു. LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടുമെന്നും ബിനോയ് വിശ്വം…

Continue reading
മലയാളികള്‍ ഒന്നായി പ്രാര്‍ഥനയോടെ ഷിരൂരിലേക്ക് ഉറ്റുനോക്കിയ ദിനങ്ങള്‍; കണ്ണീരോര്‍മ്മയായി അര്‍ജുന്‍; ഷിരൂര്‍ ദുരന്തത്തിന് രണ്ടാണ്ട്
  • July 16, 2026

കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. 2024 ജൂലൈ 16-ന് രാവിലെയുണ്ടായ വന്‍ മണ്ണിടിച്ചില്‍ വലിയ ദുരന്തം വിതച്ചു. മലയാളി ലോറി ഡ്രൈവറായ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം സമാനതകളില്ലാത്തതായിരുന്നു. 72 ദിവസങ്ങള്‍ക്കുശേഷം ഗംഗാവലി പുഴയിലെ ലോറിയില്‍ നിന്നാണ് അര്‍ജുന്റെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘UDF വന്നു പവർകട്ടും വന്നു, LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും’; ബിനോയ് വിശ്വം

‘UDF വന്നു പവർകട്ടും വന്നു, LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും’; ബിനോയ് വിശ്വം

‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

നികുതി ഘടന മാറ്റിയത് കൊണ്ട് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനാകില്ല, മദ്യനയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു: മന്ത്രി എം ലിജു

നികുതി ഘടന മാറ്റിയത് കൊണ്ട് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനാകില്ല, മദ്യനയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു: മന്ത്രി എം ലിജു

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് ഫലം ഇന്ന്

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് ഫലം ഇന്ന്

മലയാളികള്‍ ഒന്നായി പ്രാര്‍ഥനയോടെ ഷിരൂരിലേക്ക് ഉറ്റുനോക്കിയ ദിനങ്ങള്‍; കണ്ണീരോര്‍മ്മയായി അര്‍ജുന്‍; ഷിരൂര്‍ ദുരന്തത്തിന് രണ്ടാണ്ട്

മലയാളികള്‍ ഒന്നായി പ്രാര്‍ഥനയോടെ ഷിരൂരിലേക്ക് ഉറ്റുനോക്കിയ ദിനങ്ങള്‍; കണ്ണീരോര്‍മ്മയായി അര്‍ജുന്‍; ഷിരൂര്‍ ദുരന്തത്തിന് രണ്ടാണ്ട്

വി ഡി സതീശൻ സംസാരിക്കുന്നതിനിടെ പവർ കട്ട്!; ഓടുന്ന ബസിന് പുറകെ ഓടിയിട്ട് കാര്യമില്ലെന്ന് പ്രതികരണം

വി ഡി സതീശൻ സംസാരിക്കുന്നതിനിടെ പവർ കട്ട്!; ഓടുന്ന ബസിന് പുറകെ ഓടിയിട്ട് കാര്യമില്ലെന്ന് പ്രതികരണം