‘UDF വന്നു പവർകട്ടും വന്നു, LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും’; ബിനോയ് വിശ്വം

ഭിന്നിപ്പല്ല ശരി , ഐക്യം ആണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മനസ്സിലാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. UDF വന്നു പവർകട്ടും വന്നു. യുഡിഎഫ് വന്നതോടെ സംസ്ഥാനത്ത് പവർകട്ടും വന്നു. LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. വിഎസിന് സ്മാരകം വേണമെന്ന ആശയത്തെ സിപിഐ എതിർക്കുന്നില്ല. നേരത്തെ ഒരു നേതാവിനും സ്മാരകം വേണ്ട എന്ന ആശയമായിരുന്നു.

അതിൽ സിപിഐക്കും സിപിഐഎമ്മിനും യോജിപ്പായിരുന്നു. ഇപ്പോൾ പുതിയ നിർദ്ദേശം വന്നു. ടിവി തോമസിന് സ്മാരകം വരുന്നത് ഏറ്റവും ഉചിതമായ തീരുമാനം. ഇക്കാര്യത്തിൽ തർക്കമില്ല. രണ്ടു പാർട്ടികളുടെയും നേതാക്കൾ ഒന്നിച്ചിരുന്ന് കൊണ്ടാണ് തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.

ഒന്നും അടഞ്ഞ അധ്യായമല്ല, വലിയ ചുടുകാട്ടിലെ കാര്യങ്ങൾ നോക്കുന്നത് സിപിഐഎം, സിപിഐ മ്മും സംയുക്തമായെന്ന് എം എ ബേബി പ്രതികരിച്ചു. വാതിലിന്റെ താക്കോൽ ഒരെണ്ണം സിപിഎമ്മിന്റെയും ഒരെണ്ണം സിപിഐയുടെ കയ്യിലാണ്. വി എസ് സ്മാരകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ CPIM, CPI സംസ്ഥാന നേതൃത്വം ചർച്ചചെയ്ത് തീരുമാനം ഉണ്ടാക്കും. വിമർശനത്തിന്റെ മറ്റു കാര്യങ്ങളിലേക്ക് താൻ കടക്കുന്നില്ല. സംസ്ഥാന നേതാക്കൾ വിശദീകരിക്കുമെന്നും എം എ ബേബി വ്യക്തമാക്കി.

Related Posts

‘തൊപ്പി’ വിദേശത്തേക്ക് മുങ്ങാന്‍ സാധ്യത; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ്
  • July 16, 2026

സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നീക്കം. (Look Out Circular to find youtuber thoppi) ചോദ്യം ചെയ്യലിന് ഹാജരാകാന്‍…

Continue reading
നികുതി ഘടന മാറ്റിയത് കൊണ്ട് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനാകില്ല, മദ്യനയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു: മന്ത്രി എം ലിജു
  • July 16, 2026

മദ്യനയത്തിനായുള്ള ചര്‍ച്ചകളും പ്രാരംഭ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എം ലിജു. മദ്യഉപഭോഗം വര്‍ധിപ്പിക്കുക എന്നതായിരുന്നു എല്‍ഡിഎഫിന്റെ മദ്യനയമെന്നും ഇതില്‍ നിന്ന് വ്യത്യസ്തമായ ഒന്നാകും യുഡിഎഫിന്റേതെന്നും മന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബന്ധതയുള്ള മദ്യനയമായിരിക്കും രൂപപ്പെടുത്തുക. മദ്യം വില്‍ക്കുന്നവരുടേയും വിവിധ സാമൂഹ്യ പ്രവര്‍ത്തകരുടേയും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനും കരുത്തുപകര്‍ന്ന നേതാവായിരുന്നു ഫാദര്‍ അമീര്‍ എന്ന് ഇന്ത്യന്‍ അംബാസിഡര്‍

ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനും കരുത്തുപകര്‍ന്ന നേതാവായിരുന്നു ഫാദര്‍ അമീര്‍ എന്ന് ഇന്ത്യന്‍ അംബാസിഡര്‍

‘തൊപ്പി’ വിദേശത്തേക്ക് മുങ്ങാന്‍ സാധ്യത; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ്

‘തൊപ്പി’ വിദേശത്തേക്ക് മുങ്ങാന്‍ സാധ്യത; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ്

‘UDF വന്നു പവർകട്ടും വന്നു, LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും’; ബിനോയ് വിശ്വം

‘UDF വന്നു പവർകട്ടും വന്നു, LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും’; ബിനോയ് വിശ്വം

‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

നികുതി ഘടന മാറ്റിയത് കൊണ്ട് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനാകില്ല, മദ്യനയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു: മന്ത്രി എം ലിജു

നികുതി ഘടന മാറ്റിയത് കൊണ്ട് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനാകില്ല, മദ്യനയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു: മന്ത്രി എം ലിജു

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് ഫലം ഇന്ന്

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് ഫലം ഇന്ന്