നിതിൻ രാജിനെ ജാതി അധിക്ഷേപം നടത്തിയിട്ടില്ല; മൊഴി നൽകി പ്രതി ഡോ. റാം

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി RL നിതിൻരാജിന്റെ മരണത്തിൽ, പിടിയിലായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. താൻ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും നിതിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് എം കെ റാമിന്റെ മൊഴി. കർക്കശക്കാരനായ അധ്യാപകനായിരുന്നു താനെന്നു ഡോ റാം മൊഴി നൽകി.

നിതിൻ രാജ് ജീവനൊടുക്കി മൂന്ന് മാസം കഴിഞ്ഞാണ് കേസിൽ ഒന്നാം പ്രതിയായ ഡോ. എം കെ റാം പിടിയിലാകുന്നത്. ഇന്ന് പുലർച്ചെ കുടകില്‍ നിന്ന് കാറിൽ പോവുകയായിരുന്ന റാമിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തടഞ്ഞ് പിടികൂടുകയായിരുന്നു. കീഴടങ്ങാൻ റാം കണ്ണൂരിലേക്ക് പുറപ്പെട്ടതായിരുന്നു എന്നാണ് വിവരം. കണ്ണൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

താടിവച്ച് രൂപം മാറിയാണ് എം കെ റാം ഒളിവു ജീവിതം നയിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പകരം മറ്റു രണ്ടുപേരുടെ മൊബൈൽ ഫോണുകൾ വഴിയായിരുന്നു ആശയവിനിമയം. ഒരാഴ്ചയോളം കുടകിൽ ഒളിവിൽ കഴിഞ്ഞത് മൊബൈൽ റേഞ്ച് പോലും ഇല്ലാത്ത സ്ഥലത്തായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒളിവിൽ കഴിയാൻ പ്രാദേശിക സഹായങ്ങൾ റാമിന് ലഭിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം, റാം നിരപരാധിയാണെന്നും ലോൺ ആപ്പിന്റെ ഭീഷണിയാണ് നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും റാമിൻ്റ അഭിഭാഷകൻ ലത്തീഫ് ബഡകന്നൂർ പറഞ്ഞു.

ഏപ്രിൽ 10നായിരുന്നു ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. നിതിൻ ജീവനൊടുക്കിയതിന് പിന്നാലെ റാം ഒളിവിൽ പോയത് കർണാടകയിലേക്ക് ആയിരുന്നു. പിന്നീട് സ്വന്തം നാടായ ആന്ധ്രയിലെ ചിറ്റൂരിലും ഗുണ്ടൂരിലും ഒളിവു ജീവിതം നയിച്ചു . ആദ്യം ചക്കരക്കൽ പൊലീസും പിന്നീട് എസ്ഐടിയും അന്വേഷിച്ച കേസാണ് ഒടുവിൽ സംസ്ഥാന ക്രൈംബ്രാഞ്ച് എത്തുന്നത്. ആഴ്ചകളോളം ആന്ധ്രയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ റാമിനെ തിരിഞ്ഞെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല. തലശ്ശേരി സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും റാമിന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയെങ്കിലും വീണ്ടും ദിവസങ്ങൾ എടുത്തു അറസ്റ്റ് ചെയ്യാൻ. അതേസമയം, നിതിൻ രാജിന്റെ പിതാവ് രാജന്റെ പരാതിയിന്മേൽ തുടരന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നിർണായകമായ നീക്കം.

Related Posts

ജിയോണ ജെയിംസിന്റെ പശ്ചാത്തലം എസ്എഫ്‌ഐ ആണ്, മാറ്റണം എന്ന് ആവശ്യപ്പെട്ടെന്ന് അലോഷ്യസ് സേവ്യര്‍; എതിര്‍പ്പ് തള്ളി മുഖ്യമന്ത്രി
  • July 20, 2026

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്റെ എതിര്‍പ്പ് തള്ളി മുഖ്യമന്ത്രി. ജിയോണ ജെയിംസിനെ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല. സെക്രട്ടേറിയറ്റിലെ കൂടിക്കാഴ്ചയില്‍ അലോഷ്യസ് സേവ്യറിനെ നിലപാടറിയിച്ചു. സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു. ജിയോണ ജെയിംസിന്റെ പശ്ചാത്തലം എസ്എഫ്‌ഐ ആണ്.…

Continue reading
ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം; എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദേശം
  • July 20, 2026

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം വിചാരണക്കോടതിയlല്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് എസ്‌ഐടിക്ക് കോടതിയുടെ നിര്‍ദേശം. സ്വമേധയായെടുത്ത ഹര്‍ജി സെപ്റ്റംബര്‍ മൂന്നിന് ഹൈക്കോടതി പരിഗണിക്കും. കട്ടിളപ്പാളി – ദ്വാരപാലക ശില്‍പക്കേസുകളില്‍ ഉടന്‍ അന്തിമ റിപ്പോര്‍ട്ട്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജിയോണ ജെയിംസിന്റെ പശ്ചാത്തലം എസ്എഫ്‌ഐ ആണ്, മാറ്റണം എന്ന് ആവശ്യപ്പെട്ടെന്ന് അലോഷ്യസ് സേവ്യര്‍; എതിര്‍പ്പ് തള്ളി മുഖ്യമന്ത്രി

ജിയോണ ജെയിംസിന്റെ പശ്ചാത്തലം എസ്എഫ്‌ഐ ആണ്, മാറ്റണം എന്ന് ആവശ്യപ്പെട്ടെന്ന് അലോഷ്യസ് സേവ്യര്‍; എതിര്‍പ്പ് തള്ളി മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം; എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദേശം

ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം; എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദേശം

നിതിൻ രാജിനെ ജാതി അധിക്ഷേപം നടത്തിയിട്ടില്ല; മൊഴി നൽകി പ്രതി ഡോ. റാം

നിതിൻ രാജിനെ ജാതി അധിക്ഷേപം നടത്തിയിട്ടില്ല; മൊഴി നൽകി പ്രതി ഡോ. റാം

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി

റോക്കറ്റ് ആക്രമണം; ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു

റോക്കറ്റ് ആക്രമണം; ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു

‘ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല, DYFI നടത്തുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡ്, 4000ത്തോളം പൊതിച്ചോർ ദിനംപ്രതി നൽകുന്നു’; വി ശിവൻകുട്ടി

‘ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല, DYFI നടത്തുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡ്, 4000ത്തോളം പൊതിച്ചോർ ദിനംപ്രതി നൽകുന്നു’; വി ശിവൻകുട്ടി